pongala

തിരുവനന്തപുരം: പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശങ്ങളുമായി കേരള പൊലീസ്. കോവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്നും വരുന്നവർ ഉടൻ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും അല്ലെങ്കിൽ കുറ്റകരമായി കണക്കാക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. അയൽപക്കക്കാരും അറിയിക്കാൻ ശ്രദ്ധിക്കണം. സമൂഹമാകെ ശ്രദ്ധിക്കേണ്ടതാണ്. വിദേശത്ത് നിന്നും വന്നവർ നിർബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തിൽ കഴിയണം. ശക്തമായ നിരീക്ഷണം നടത്താനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും കേരള പൊലീസ് ഫേയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'പത്തനംതിട്ടയിൽ നിന്ന് 5 പേർക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ
കോവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്നും വരുന്നവർ ഉടൻ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. അല്ലെങ്കിൽ കുറ്റകരമായി കണക്കാക്കും. അയൽപക്കക്കാരും അറിയിക്കാൻ ശ്രദ്ധിക്കണം. സമൂഹമാകെ ശ്രദ്ധിക്കേണ്ടതാണ്. വിദേശത്തിൽ നിന്നും വന്നവർ നിർബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തിൽ കഴിയണം.

ശക്തമായ നിരീക്ഷണം നടത്താനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. ആറ്റുകാൽ പൊങ്കാല നടക്കുകയാണ്. ഇത്രയും മാസങ്ങൾ നടത്തിയ ഒരുക്കങ്ങൾ ഉള്ളതിനാൽ നിർത്തി വയ്‌ക്കേണ്ടതില്ലെന്നാണ് തീരുമാനം. രോഗലക്ഷണങ്ങളുള്ളവർ ആരും പൊങ്കാല ഇടാൻ വരരുത്. രോഗ ബാധിത രാജ്യങ്ങളിൽ നിന്നും വന്നവർ വീട്ടിൽ തന്നെ പൊങ്കാലയിടാൻ നിർദേശം നൽകിയിട്ടുണ്ട്. പൊങ്കാലയിടാനെത്തുന്നവരുടെ വീഡിയോ ക്ലിപ്പിംഗ് അടക്കം എടുക്കുന്നതാണ്.'