മണക്കാട്: സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും മലയാളം അദ്ധ്യാപകനുമായ കമലേശ്വരം തൂലികയിൽ സി.ഇ. ഹസ്സൻ(85) നിര്യാതനായി. കമലേശ്വരം തോട്ടം ശ്രീ നാരായണ സമാധി സ്മാരക ഗ്രന്ഥശാലയുടെ പ്രസിഡന്റാണ്. കേരളം സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ കളിപ്പൻകുളം യൂണിറ്റ് പ്രസിഡന്റ്, പുരോഗമന കല സാഹിത്യ സംഘം ചാല മേഖല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുമ്മിൾ ഗവ. ഹൈസ്‌കൂളിൽ നിന്നും വിരമിച്ചത്. നിരവധി അവകാശ സമരങ്ങളിൽ പങ്കെടുത്ത് ജയിൽ വാസമനുഭവിച്ചിട്ടുണ്ട്. മികച്ച സ്പോർട്സ് താരം കൂടിയായ ഇദ്ദേഹം അഖിലേന്ത്യാ വെറ്ററൻസ് മീറ്റിൽ രണ്ട് പ്രാവശ്യം സ്വർണ മെഡലും നേടി. സി.പി.ഐ( എം) പയറ്റുകുപ്പം ബ്രാഞ്ച് അംഗമാണ്. ഭാര്യ: പരേതയായ എം. ഐഷ ബീവി(അദ്ധ്യാപിക). മക്കൾ: ഡോ. സി.എച്ച്. ഹാരിസ്(അഡിഷണൽ പ്രൊഫസ്സർ, കോട്ടയം മെഡിക്കൽ കോളേജ്), സി.എച്ച്. ലീന( അദ്ധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മലയിൻകീഴ്), ഡോ. സി.എച്ച്. ഫെമിന(എഞ്ചിനീയർ, ഡെൻമാർക്ക്). മരുമക്കൾ: ഡോ. എം. നിഷ(സിവിൽ സർജൻ, കൊല്ലം), കരമന ഹരി ( ചെയർമാൻ, കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്), ഷനോജ് ഖാൻ ( എഞ്ചിനീയർ, സീമൻസ്, ഡെൻമാർക്ക്).