poojarani-vikas-
poojarani vikas

അ​മ്മാ​ൻ​ ​:​ ​ജോ​ർ​ദാ​നി​ൽ​ ​ന​ട​ക്കു​ന്ന​ ​ഏ​ഷ്യ​ൻ​ ​ബോ​ക്സിം​ഗ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ​ ​സെ​മി​യി​ലെ​ത്തി​യ​ ​വ​നി​താ​ ​താ​രം​ ​പൂ​ജാ​റാ​ണി​യും​ ​പു​രു​ഷ​ ​താ​രം​ ​വി​കാ​സ് ​കൃ​ഷ്ണ​നും​ ​ടോ​ക്കി​യോ​ ​ഒ​ളി​മ്പി​ക്സി​ന് ​യോ​ഗ്യ​ത​ ​നേ​ടി.​ ​ടോ​ക്കി​യോ​ ​യോ​ഗ്യ​ത​ ​നേ​ടു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​ബോ​ക്സ​റെ​ന്ന​ ​പെ​രു​മ​ ​പൂ​ജാ​റാ​ണി​ ​സ്വ​ന്ത​മാ​ക്കി.
ഇ​ന്ന​ലെ​ ​ന​ട​ന്ന​ 75​ ​കി.​ലോ​ ​ഗ്രാം​ ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ൽ​ ​താ​യ്‌​ലാ​ൻ​ഡി​ന്റെ​ ​പോ​ർ​ണി​പ​ ​ചൂ​തി​യെ​ 5​-0​ ​ത്തി​ന് ​ഇ​ടി​ച്ചി​ട്ടാ​ണ് ​പൂ​ജ​ ​സെ​മി​യി​ൽ​ ​ക​ട​ന്ന​ത്.​ ​സെ​മി​യി​ൽ​ ​നി​ല​വി​ലെ​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ ​ലി​ ​ക്വി​യാ​നാ​ണ് ​പൂ​ജ​യു​ടെ​ ​എ​തി​രാ​ളി.​ ​പൂ​ജ​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​ളി​മ്പി​ക്സ് ​യോ​ഗ്യ​ത​ ​നേ​ടു​ന്ന​ത്.
ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ൽ​ ​ജാ​പ്പ​നീ​സ് ​താ​രം​ ​സെ​വോ​ൺ​റെ​റ്റ്സ് ​ഒ​ക്കാ​ഡ​യെ​ ​കീ​ഴ​ട​ക്കി​യാ​ണ് ​വി​കാ​സ് ​കൃ​ഷ്ണ​ൻ​ ​ത​ന്റെ​ ​മൂ​ന്നാം​ ​ഒ​ളി​മ്പി​ക്സി​ന് ​ടി​ക്കെ​റ്റ​ടു​ത്ത​ത്.​ ​സെ​മി​യി​ൽ​ ​ര​ണ്ടാം​ ​സീ​ഡ് ​ക​സാ​ഖി​സ്ഥാ​ൻ​ ​താ​രം​ ​അ​ബ്ളാ​യി​ഖാ​നാ​ണ് ​വി​കാ​സി​നെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം​ ​വ​നി​താ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​വെ​റ്റ​റ​ൻ​ ​താ​രം​ ​എം.​സി​ ​മേ​രി​ ​കോം​ ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ൽ​ ​എ​ത്തി​യി​ട്ടു​ണ്ട്.​ 51​ ​കി.​ഗ്രാം​ ​പ്രീ​ക്വാ​ർ​ട്ട​റി​ൽ​ ​ന്യൂ​സി​ലാ​ൻ​ഡി​ന്റെ​ ​ടാ​സ്മി​ൻ​ ​ബെ​ന്നി​യെ​ 5​-0​ ​ത്തി​നാ​ണ് ​മേ​രി​ ​കോം​ ​കീ​ഴ​ട​ക്കി​യ​ത്.​ ​ക്വാ​ർ​ട്ട​റി​ൽ​ ​ഫി​ലി​പ്പീ​ൻ​സി​ന്റെ​ ​ഐ​റി​ഷ് ​മാ​ഗ്‌​‌​നോ​യെ​ ​കീ​ഴ​ട​ക്കി​യാ​ൽ​ ​മേ​രി​കോ​മി​നും​ ​ഒ​ളി​മ്പി​ക് ​ബ​ർ​ത്ത് ​ല​ഭി​ക്കും.​ ​പു​രു​ഷ​ൻ​മാ​രു​ടെ​ 52​ ​കി.​ഗ്രാം​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​അ​മി​ത് ​ഫം​ഗ​ലും​ ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യി​ട്ടു​ണ്ട്.