caa

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന അക്രമ സംഭവങ്ങളിലെ പ്രതികളുടെ ചിത്രങ്ങളും പേരുവിവരങ്ങളും പൊതുസ്ഥലത്ത് പ്രദർശിപ്പിച്ച യു.പി നടപടിക്കെതിരെ അലഹബാദ് കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂരിന്റേതാണ് നടപടി.

പൗരന്മാരുടെ വ്യക്തിഗത സ്വകാര്യതയും സ്വാതന്ത്ര്യവും കൈയ്യേറുന്ന നടപടിയാണിതെന്നും വിഷയത്തിൽ കോടതി വാദം ആരംഭിക്കുന്നതിന് മുന്‍പ് തിരുത്തൽ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സർക്കാർ അഭിഭാഷകൻ കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. അവധി ദിവസമായ ഞായറാഴ്ചയാണ് കോടതി വിഷയം പരിഗണിച്ചത്.