ന്യൂഡൽഹി: ലോകവനിതാദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സോഷ്?ൽ മീഡിയ അക്കൗണ്ടുകൾ എഴു വനിതകൾക്കായി വിട്ടുനൽകിയിരുന്നു.. ‘‘ജീവിതംകൊണ്ടും പ്രവൃത്തികൊണ്ടും നമ്മളെ പ്രചോദിപ്പിച്ച വനിതകൾക്ക് വേണ്ടി ഈ വനിതാ ദിനത്തിൽ ഞാനെന്റെ എല്ലാ സോഷ്യൽമീഡിയ അക്കൗണ്ടുകളും നൽകും. ലക്ഷോപലക്ഷം ജനങ്ങൾക്ക് ഊർജം പകരാൻ ഇതവർക്ക് പ്രചോദനമാകും. നിങ്ങൾ അത്തരം ഒരു സ്ത്രീയാണോ. അല്ലെങ്കിൽ നിങ്ങൾക്ക് അത്തരം പ്രചോദനം നല്‍കുന്ന സ്ത്രീകളെ അറിയുമോ? SheInspiresUs എന്ന ഹാഷ്ടാഗിൽ അത്തരം കഥകൾ പങ്കുവെയ്ക്കൂ’’ -മോദി ട്വിറ്ററിൽ കുറിച്ചു
"എല്ലാവർക്കും വനിതാ ദിന ആശംസകൾ, നാരി ശക്തിയുടെ നേട്ടങ്ങളെ അഭിനന്ദിക്കുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഞാൻ പറഞ്ഞതുപോലെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ലോഗ് ഔട്ട് ചെയ്യുന്നു. ഈ ദിവസം മുഴുവൻ ഏഴ് വനിതകൾ നിങ്ങളുമായി സംവദിക്കും. അവരുടെ ജീവിത യാത്രകൾ നിങ്ങളോട് പങ്കുവയ്ക്കും.-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Greetings on International Women’s Day! We salute the spirit and accomplishments of our Nari Shakti.
— Narendra Modi (@narendramodi) March 8, 2020
As I’d said a few days ago, I’m signing off. Through the day, seven women achievers will share their life journeys and perhaps interact with you through my social media accounts.
ഫുഡ് ബാങ്ക് ഇന്ത്യയുടെ സ്ഥാപക സ്‌നേഹ മോഹന്ദോസ് ആണ് പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ആദ്യമായി ട്വീറ്റ് ചെയ്തത്. "ഒരു നേരത്തെ ഭക്ഷണംപോലും ലഭിക്കാത്തവരെ കുറിച്ച് നിങ്ങൾ നിരന്തരം കേട്ടിട്ടുണ്ട്. ഇനി അത് പ്രാവർത്തികമാക്കാനുള്ള സമയമാണ്. ദരിദ്രർക്ക് മികച്ച ഭാവി നൽകേണ്ട പ്രവർത്തനമാണ് ഇനി വേണ്ടത്. എന്റെ അമ്മയിൽ നിന്ന് പ്രചോദനം കൊണ്ടാണ് ഞാൻ ഫുഡ് ബാങ്ക് ഒഫ് ഇന്ത്യയുടെ പേരിൽ സംരഭം തുടങ്ങിയത്"-സ്നേഹ ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
You heard of food for thought. Now, it is time for action and a better future for our poor.
— Narendra Modi (@narendramodi) March 8, 2020
Hello, I am @snehamohandoss. Inspired by my mother, who instilled the habit of feeding the homeless, I started this initiative called Foodbank India. #SheInspiresUs pic.twitter.com/yHBb3ZaI8n
പ്രസിഡന്റിന്റെ പുരസ്കാര ജേതാവ് കൂടിയായ ഡോ. മാളവിക അയ്യരാണ് രണ്ടാമതായി മോദിയുടെ അക്കൗണ്ടിലൂടെ എത്തിയത്. 13ാം വയസിൽ ബോംബ് സ്ഫോടനത്തിൽ ഇരുകൈകളും തകരുകയും കാലിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തയാളാണ് മാളവിക. പിന്നീട് പഠിച്ച് പോരാടി ഡോക്ടറേറ്റ് നേടി. അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന മോട്ടിവേഷണൽ സ്പീക്കർ, സാമൂഹികപ്രവർത്തക, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി പോരാടുന്നവൾ, മോഡൽ -അങ്ങനെ നിരവധി വിശേഷണങ്ങൾക്ക് ഉടമയാണ്. പരിമിതികൾ മറന്ന് ലോകത്തെ നേരിടൂവെന്നും വിട്ടുകൊടുക്കുന്നത് ഒരിക്കലും ഒരു മാർഗമല്ലെന്നും അവർ ട്വീറ്റ് ചെയ്തു.
Acceptance is the greatest reward we can give to ourselves. We can’t control our lives but we surely can control our attitude towards life. At the end of the day, it is how we survive our challenges that matters most.
— Narendra Modi (@narendramodi) March 8, 2020
Know more about me and my work- @MalvikaIyer #SheInspiresUs pic.twitter.com/T3RrBea7T9
ശ്രീനഗറിലെ വനിതാ സംരംഭകയായ ആരിഫയാണ് അടുത്തതായി ജീവിതകഥ പറയാൻ വന്നത്. 'സ്ത്രീ ശാക്തീകരണത്തിനായി കാശ്മീരിലെ പരമ്പരാഗതമായ കൈത്തൊഴിൽ മേഖലയെ പുനരുജ്ജീവിപ്പിക്കണമെന്ന് ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു. പാരമ്പര്യവും ആധുനികതയും ഒന്നുചേരുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കും. ഡൽഹിയിൽ നടന്ന കരകൗശല വസ്തുക്കളുടെ പ്രദർശനത്തിൽ പങ്കെടുക്കലായിരുന്നു എന്റെ ആദ്യത്തെ വ്യാപാര പ്രവർത്തനം' -വിഡിയോയ്ക്കൊപ്പം ആരിഫ ട്വീറ്റ് ചെയ്തു.
I always dreamt of reviving the traditional crafts of Kashmir because this is a means to empower local women.
— Narendra Modi (@narendramodi) March 8, 2020
I saw the condition of women artisans and so I began working to revise Namda craft.
I am Arifa from Kashmir and here is my life journey. #SheInspiresUs pic.twitter.com/hT7p7p5mhg
ഹൈദരാബാദിൽ നിന്നുള്ള ആർക്കിടെക്ടും ജലസംരക്ഷണ പ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളിയുമായ കൽപനാ രമേഷ് അടുത്തതായി ട്വീറ്റ് ചെയ്തു. നമ്മുടെ കുട്ടികൾക്ക് ജലസുരക്ഷയുള്ള ഒരു ഭാവിക്കായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. തന്റെ നേതൃത്വത്തിൽ നടക്കുന്ന ജലസംരക്ഷണ പ്രവർത്തനത്തെ കുറിച്ച് കൽപന വിഡിയോയിൽ വിശദീകരിച്ചു.
Be a warrior but of a different kind!
— Narendra Modi (@narendramodi) March 8, 2020
Be a water warrior.
Have you ever thought about water scarcity? Each one of us can collectively act to create a water secure future for our children
Here is how I am doing my bit. @kalpana_designs pic.twitter.com/wgQLqmdEEC
മഹാരാഷ്ട്രയിലെ ബഞ്ചര വിഭാഗത്തിൽ നിന്നുള്ള കരകൗശല നെയ്ത്തുകാരി വിജയ പവാറാണ് പിന്നീട് എത്തിയത്. ഇന്ത്യയുടെ വിവിധ മേഖലകളിൽ നിന്നുള്ള കരകൗശല വസ്തുക്കളെ കുറിച്ച് നിങ്ങൾ കേട്ടിരിക്കും. ബഞ്ചര വിഭാഗത്തിൽനിന്നുള്ള കരകൗശല വസ്തുക്കളെ കുറിച്ചാണ് ഞാൻ പറയുന്നത്. രണ്ട് പതിറ്റാണ്ടായി ഈ മേഖലയിലുള്ള ഞാൻ ആയിരക്കണക്കിലേറെ സ്ത്രീകളോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട് -വിജയ പവാർ എഴുതി.
You have heard about handicrafts from different parts of India. My fellow Indians, I present to you handicrafts of the Banjara community in rural Maharashtra. I have been working on this for the last 2 decades and have been assisted by a thousand more women- Vijaya Pawar pic.twitter.com/A3X47245E3
— Narendra Modi (@narendramodi) March 8, 2020
കാൺപൂരിൽ നിന്നുള്ള കലാവതിയുടെ സാമൂഹിക പ്രവർത്തനങ്ങളാണ് പിന്നീട് പങ്കുവെക്കപ്പെട്ടത്. തുറന്നസ്ഥലങ്ങളിലെ മലവിസർജനം ഇല്ലാതാക്കാനും നാടിന്റെ ശുചിത്വം നിലനിർത്താനും കലാവതി നടത്തുന്ന പ്രവർത്തനങ്ങൾ പങ്കുവെച്ചു. ഇതിനായി ധനസമാഹരണം നടത്തുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് കലാവതി പങ്കുവെച്ചത്.
मैं जिस जगह पे रहती थी, वहां हर तरफ गंदगी ही गंदगी थी। लेकिन दृढ़ विश्वास था कि स्वच्छता के जरिए हम इस स्थिति को बदल सकते हैं।
— Narendra Modi (@narendramodi) March 8, 2020
लोगों को समझाने का फैसला किया। शौचालय बनाने के लिए घूम-घूमकर एक-एक पैसा इकट्ठा किया।
आखिरकार सफलता हाथ लगी।
कलावती देवी, कानपुर #SheInspiresUs pic.twitter.com/t9b6deXt4g
ഏഴാമത്തെ വനിതയായി ബിഹാറിൽ നിന്നുള്ള ഗ്രാമമുഖ്യയായ വീണ ദേവിയാണ് ജീവിതകഥ പറഞ്ഞത്. കഠിനപ്രയത്നത്തിലൂടെ ഉയർച്ച നേടിയതും ബിഹാറിലെ മുംഗർ ഗ്രാമമുഖ്യയായതുമെല്ലാം വീണ ദേവി വിശദീകരിച്ചു.
जहां चाह वहां राह… इच्छाशक्ति से सब कुछ हासिल किया जा सकता है।
— Narendra Modi (@narendramodi) March 8, 2020
मेरी वास्तविक पहचान पलंग के नीचे एक किलो मशरूम की खेती से शुरू हुई थी।
लेकिन इस खेती ने मुझे न केवल आत्मनिर्भर बनाया, बल्कि मेरे आत्मविश्वास को बढ़ाकर एक नया जीवन दिया।
वीणा देवी, मुंगेर #SheInspiresUs pic.twitter.com/MkfyZ8mnZp