hr-bharadwaj-

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര നിയമ മന്ത്രിയുമായ എച്ച്.ആർ.ഭരദ്വാജ് അന്തരിച്ചു. 82 വയസായിരുന്നു.ഒന്നാം യു.പി.എ സർക്കാരിൽ നിയമ മന്ത്രിയായിരുന്നു. സ്വാതന്ത്ര്യാനന്തരം അശോക് കുമാർ സെന്നിന് ശേഷം ഏറ്റവും കൂടുതൽകാലം കേന്ദ്ര നിയമ മന്ത്രി പദവി വഹിച്ചത് ഭരദ്വാജാണ്.

2009 മുതൽ 2014 കർണാടക ഗവർണറായിരുന്ന അദ്ദേഹം, 2012 മുതൽ 2013വരെ കേരളത്തിന്റെ ആക്ടിംഗ് ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്.
കേരളചരിത്രത്തിൽ ആദ്യമായി നയപ്രഖ്യാപനം നടത്തിയ ആക്ടിംഗ് ഗവർണറുമാണ് ഭരദ്വാജ്.