അരിയാഹാരം ഒഴിച്ചു കൂടാനാവാത്ത മലയാളി പണ്ടുകാലത്ത് കുത്തരി പ്രിയരായിരുന്നു. കാലം മാറി, വെള്ളയരി തീൻമേശ കീഴടക്കിയെങ്കിലും ഓർക്കുക, ഗുണമേന്മയിൽ കുത്തരി വളരെയധികം മുൻപിലാണ്.
വിറ്റാമിൻ ബി, ഫോസ്ഫറസ്, സെലനിയം, മാംഗനീസ്, പൊട്ടാസ്യം , മഗ്നീഷ്യം എന്നീ ഘടകങ്ങൾക്കൊപ്പം ദഹനപ്രക്രിയ സുഗമവും ആരോഗ്യകരവുമാക്കുന്ന നാരുകളും കുത്തരിയിൽ ധാരാളമുണ്ട്. ഇതിലുള്ള സെലനിയം വൻകുടൽ അർബുദത്തെ പ്രതിരോധിക്കാൻ ശക്തിയുള്ള ഘടകമാണ്. സൈറ്റോന്യൂട്രിയന്റ് ലിഗ്നന്റ് സ്തനാർബുദത്തെയും ഹൃദ്റോഗത്തെയും ചെറുക്കും. രക്തത്തിലെ ചീത്ത കൊളസ്ട്രോൾ നില കുറയ്ക്കാനും കുത്തരി സഹായിക്കും.
രക്തസമ്മർദ്ദത്തെയും തടയാൻ ഉത്തമമാണ്. ഇതിലുള്ള നാരുകൾ ടൈപ്പ് 2 പ്രമേഹത്തിനെതിരെ പൊരുതാൻ ശേഷിയുള്ളവയാണ്. മഗ്നീഷ്യം ആസ്ത്മ ഉൾപ്പെടെ ശ്വാസകോശപ്രശ്നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. മാംഗനീസിന്റെ സാന്നിദ്ധ്യ നാഡീവ്യവസ്ഥയെ സംരക്ഷിക്കും. കുത്തരിയുടെ കഞ്ഞിവെള്ളം ദിവസവും കുടിക്കുന്നത് പൂർണതോതിൽ പോഷകം ലഭിക്കാൻ സഹായിക്കും.