ഒഡെപെക് വഴി അപേക്ഷിക്കാം
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (MOH) കീഴിലുള്ള ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ ഒഡെപെക് വഴി തെരഞ്ഞെടുക്കും. ബിഎസ്സി /എംഎസ്സി യോഗ്യതയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ബാംഗ്ളൂരിൽ വച്ച് മാർച്ച് 16, 17, 18, 19 തീയതികളിലാണ് ഇന്റർവ്യൂ നടക്കുക. സ്പെഷ്യലൈസേഷൻ: കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (നിയോനറ്റൽ), ക്രിട്ടിക്കൽ കെയർ യൂണിറ്റ് (പീഡിയാട്രിക്),എമർജൻസി, ജനറൽ നഴ്സ്, പീഡിയാട്രിക് . കുറഞ്ഞത് 2-3 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. പ്രായം: 45.അപേക്ഷിക്കാൻ താത്പര്യമുള്ളവർ odepckochi@odepc.in എന്ന ഇമെയിലിലേക്ക് വിശദമായ ബയോഡേറ്റ അയക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 13. കൂടുതൽ വിവരങ്ങൾക്ക് : odepc.kerala.gov.in
നോർക്കാറൂട്ട്സ് വഴി അപേക്ഷിക്കാം
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (MOH) കീഴിലുള്ള ആശുപത്രിയിലേയ്ക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. ബി.എസ്.സി., എം.എസ്.സി., പി. എച്ച്.ഡി., യോഗ്യതയുള്ള വനിതാ നഴ്സുമാർക്കാണ് അവസരം. കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, (മുതിർന്നവർ, കുട്ടികൾ, നിയോനാറ്റൽ), എമർജൻസി, ജനറൽ നഴ്സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പട്ടിക പ്രകാരം 2020 മാർച്ച് 16 മുതൽ 20 വരെ ബെംഗളൂരുവിൽ അഭിമുഖം നടക്കും. താത്പര്യമുള്ളവർ www.norkaroots.org മുഖേന അപേക്ഷസമർപ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അവസാന തീയതി 2020 മാർച്ച് 12. കൂടുതൽ വിവരങ്ങൾക്ക് : ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽലഭിക്കും.
ഷെൽ ഗ്രൂപ്പ്
ദുബായിലെ ഷെൽ ഗ്രൂപ്പ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. യുകെ കോർപ്പറേറ്റ് ടാക്സ് അഡ്വൈസർ, ഐടി റീട്ടെയിൽ ചീഫ് ഡാറ്റ ഓഫീസർ, ട്രാൻസ്ഫോർമേ,ണൽ ചേഞ്ച് മാനേജർ, കസ്റ്റമർ ഇന്നൊവേഷൻ കൺസൾട്ടന്റ്, സീനിയർ ലീഗൽ കൗൺസിൽ , ബിസിനസ് അനലിസ്റ്റ്, ഇന്റേണൽ കമ്മ്യൂണിക്കേഷൻ അഡ്വൈസർ, പ്രോഡക്ട് ഓണർ, ഗ്ളോബൽ ഇൻസൈറ്റ് മാനേജർ,എക്സേറ്റേണൽ റിലേ,ൻസ് അഡ്വൈസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.shell.com വിശദവിവരങ്ങൾക്ക്:jobhikes.com
സെയിൻ ഗ്രൂപ്പ്
ദുബായിലെ സെയിൻഗ്രൂപ്പ് (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനി)വിവിധ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ജിയോമാർക്കറ്റിംഗ് ജൂനിയർ അനലിസ്റ്റ്, ഹ്യൂമൻ റിസോഴ്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ , ഡിജിറ്റൽ സർവീസ് ഇന്റേൺ, ലേണിംഗ് ആൻഡ് ഡെവലപ്മെന്റ് ഇന്റേൺ, ഫെസിലിറ്റി സീനിയർ എൻജിനീയർ, വിഎഎസ് എൻജിനീയർ, മാർക്കോൺ ഇന്റേൺ, ഫെസിലിറ്റി സീനിയർ എൻജിനീയർ, ഐടി സപ്പോർട്ട് അഡ്മിനിസ്ട്രേറ്റർ , കാൾ സെന്റർ ഏജന്റ് എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ്: www.zain.com. വിശദവിവരങ്ങൾക്ക്: jobsindubaie.com
അരാമെക്സ്
ദുബായിലെ അരാമെക്സിൽ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു. മാനേജ്മെന്റ് ട്രെയിനി, ട്രേഡ് കംപ്ളയൻസ് ഓഫീസർ, ബിസിനസ് അനലിസ്റ്റ്, ഈആർപി ഫംഗ്ഷണൽ എക്സിക്യൂട്ടീവ്, സീനിയർ ഏര്യ സെയിൽസ് എക്സിക്യൂട്ടീവ്, കോൺടാക്ട് സെന്റർ എക്സിക്യൂട്ടീവ്, കസ്റ്റംസ് ഓഫീസർ, ഏര്യ സെയിൽസ് എക്സിക്യൂട്ടീവ്, സിആർഎം എക്സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യതകളെക്കുറിച്ച് അറിയാനും ഓൺലൈനായി അപേക്ഷിക്കാനും careers.aramex.com എന്ന വെബ്സൈറ്റ് കാണുക. വിശദവിവരങ്ങൾക്ക്:jobsindubaie.com
ദുബായ് ആർ.ടി.എ
ദുബായ് ഗവൺമെന്റിന് കീഴിലുള്ള റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടി നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ അനലിസ്റ്റ് - കാൾ സെന്റർ, പ്രിൻസിപ്പൽ സ്പെഷ്യലിസ്റ്റ് - ഇൻവെസ്റ്റ്മെന്റ് ഓഫീസ്, അസറ്റ് ആൻഡ് പ്രോപ്പർട്ടി സ്ട്രാറ്റജി ആൻഡ് പോളിസി മാനേജർ, സീനിയർ സ്പെഷ്യലിസ്റ്റ്, പ്രിൻസിപ്പൽ സ്പെഷ്യലിസ്റ്റ്, സീനിയർ സ്പെഷ്യലിസ്റ്റ്, ലീഡ് എൻജിനീയർ, വർക്കർ, ഇൻസ്പെക്ടർ, കീ സ്പെഷ്യലിസ്റ്റ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:jobs.dubaicareers.ae/c . വിശദവിവരങ്ങൾക്ക്:jobsindubaie.com
അഡ്നോക് ഒഫ്ഷോർ
അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ കേബിൾ ടെക്നീഷ്യൻ, കൺട്രോൾ റൂം എൻജിനീയർ, ഷിഫ്റ്റ് എൻജിനീയർ, അക്കൗണ്ടന്റ്, സിഎസ്എസ്ഡി ടെക്നീഷ്യൻ, ഡെന്റൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കമ്പനിവെബ്സൈറ്റ്: www.adnoc.ae.വിശദവിവരങ്ങൾക്ക്:jobhikes.com
അഡ്ജികോ ഗ്രൂപ്പ്
യു.എ.ഇയിലെ അഡ്ജികോ ഗ്രൂപ്പ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കണ്ടന്റ് റൈറ്റർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ഫിനാൻസ് ഓഡിറ്റർ, ലൈറ്റ് വെഹിക്കിൾ ഡ്രാവർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ഹൗസ്കീപ്പർ, കുക്ക്, എസ്ഇഒ എക്സ്പേർട്ട്, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: career.adgeco.com . വിശദവിവരങ്ങൾക്ക്:jobsindubaie.com
മുബദല പെട്രോളിയം
യു.എ.ഇയിലെ മുബദല പെട്രോളിയം നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ എൻജിനീയർ , പ്രൊഡക്ഷൻ പ്രോഗ്രാമർ , പ്ളാനർ, വെൽസ് എൻജിനീയർ, ഇൻഫർമേഷൻ മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്, മെയിന്റനൻസ് സൂപ്പർവൈസർ, ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്, എച്ച്എസ്എസ് ഇ എൻജിനീയർ, കൺസ്ട്രക്ഷൻ സൂപ്രണ്ട്, ഓഫ്ഷോർ ഇൻസ്റ്റലേഷൻ മാനേജർ, കമ്മ്യൂണിക്കേഷൻ മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ് .കമ്പനിവെബ്സൈറ്റ്: mubadala.hua.hrsmart.com. വിശദവിവരങ്ങൾക്ക്:jobsindubaie.com.
തത്വീർ പെട്രോളിയം
തത്വീർ പെട്രോളിയം നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ ട്രെയിനർ, മെക്കാനിക്കൽ ടെക്നീഷ്യൻ, സീനിയർ എൻജിനീയർ, എൻജിനീയർ, ഡ്രില്ലിംഗ് സൂപ്പർവൈസർ, അസോസിയേറ്റ് സൂപ്പർവൈസർ, ഓപ്പറേറ്റർ 1, ലബോറട്ടറി ടെക്നീഷ്യൻ, കോഡിനേറ്റർ, അസോസിയേറ്റ് എൻജിനീയർ, അനലിസ്റ്റ്, ഓട്ടോമേഷൻ ടെക്നീഷ്യൻ, എൻവിറോൺമെന്റൽ ഓഫീസർ, ലീഗൽ കൗൺസിൽ, കോൺട്രാക്ട് അഡ്മിനിസ്ട്രേറ്റർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്ര്: tatweerpetroleum.com. വിശദവിവരങ്ങൾക്ക്: gulfcareergroup.com
ഡെയ്മ്ലർ
ദുബായിലെ ഡെയ്മ്ലർ ഗ്രൂപ്പ് വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.പ്രോസസ് എൻജിനീയർ, ഷിഫ്റ്റ് സിഎൻസി ഓപ്പറേറ്റർ, സീനിയർ ടാക്സ് അനലിസ്റ്റ്, ഐടി കസ്റ്റമർ ഡെസ്ക് സൈഡ് സപ്പോർട്ട്, മെക്ട്രോണിക്സ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: jobs.daimler.com . വിശദവിവരങ്ങൾക്ക്:jobsindubaie.com
അസാദി ഗ്രൂപ്പ്
ദുബായിലെ അസാദി ഗ്രൂപ്പ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയിൽസ് അസോസിയേറ്റ്, അക്കൗണ്ടിംഗ് സ്പെഷ്യലിസ്റ്ര്, സ്റ്റോക്ക് കീപ്പർ, വെയിറ്റർ, സെയിൽസ് അസോസിയേറ്റ്, റീജണൽ എക്സിക്യൂട്ടീവ് ഷെഫ്, ടെക്നീഷ്യൻ, ഇ കൊമേഴ്സ് ഡിജിറ്റൽ അനലിറ്റിക്സ് മാനേജർ, വെയിറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്ര്: www.azadea.com. വിശദവിവരങ്ങൾക്ക്: /jobsindubaie.com.
മില്ലേനിയം ഹോട്ടൽസ്
ദുബായിലെ മില്ലേനിയം ഹോട്ടൽസിൽ ചീഫ് എൻജിനീയർ, സീനിയർ സെയിൽസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, ഈവന്റ് ആൻഡ് കാറ്ററിംഗ് സെയിൽസ് മാനേജർ, അസിസ്റ്റന്റ് റസ്റ്റോറന്റ് മാനേജർ, നൈറ്ര് ഓഡിറ്റർ, ജനറൽ അക്കൗണ്ടന്റ്, സെയിൽസ് മാനേജർ, ജനറൽ കാഷ്യർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.millenniumhotels.com/. വിശദവിവരങ്ങൾക്ക്: /jobsindubaie.com.
അൽഖൂരി ഹോട്ടൽ
ദുബായിലെ അൽഖൂരി ഹോട്ടൽ ബെൽബോയ്, ഡെമിഷെഫ്, കോമീസ് , ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്, ഗസ്റ്റ് സർവീസ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഫുഡ് ആൻഡ് ബിവറേജ് അസിസ്റ്റന്റ്, ഹൗസ്മാൻ, റസ്റ്റോറന്റ് സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.കമ്പനിവെബ്സൈറ്റ്: alkhooryhotels.com. വിശദവിവരങ്ങൾക്ക്: /jobsindubaie.com.
ഷാർജ പോർട്ട് അതോറിട്ടി
ഷാർജ പോർട്ട് അതോറിട്ടിയിൽ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ടുമെന്റ്, അക്കൗണ്ട്സ് ഡിപ്പാർട്ടുമെന്റ്, ഐടി, മാർക്കറ്റിംഗ് , മറൈൻ, പേഴ്സണൽ, പർച്ചേസിംഗ്, പ്ളാനിംഗ്, ട്രാഫിക്, സെക്യൂരിറ്റി വിഭാഗങ്ങളിലേക്ക് വിവിധ തസ്തികകളിൽ ഒഴിവ്.കമ്പനിവെബ്സൈറ്റ്: www.sharjahports.ae. വിശദവിവരങ്ങൾക്ക്:jobsindubaie.com