ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായി സ്ത്രീകൾ ധരിക്കുന്ന വസ്ത്രമാണ് സാരി. എന്നാൽ ഇന്ന് കൂടുതലായും വനിതകൾ ഉപയോഗിക്കുന്നത് ചുരിദാറും ജീൻസുമൊക്കെയാണ്. മനോഹരമായി ഉടുക്കാനറിയാത്തതാണ് സാരിയോട് ന്യൂജനറേഷൻ താൽപര്യക്കുറവ് കാണിക്കുന്നതിന്റെ പ്രധാന കാരണം.

ഇന്ന് നല്ല ഭംഗിയായി സാരി ഉടുക്കാനറിയുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. പലരും ഇതിനായി സോഷ്യൽ മീഡിയ വീഡിയോകളെയും മുതിർന്നവരെയുമൊക്കെയാണ് ആശ്രയിക്കാറുള്ളത്. ഒന്ന് ശ്രദ്ധിച്ചാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മനോഹരമായി സാരി ഉടുക്കാൻ സാധിക്കും. മിനിറ്റുകൾക്കുള്ളിൽ ഭംഗിയായി സാരി ചുറ്റുന്നത് എങ്ങനെയാണെന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ പറയുന്നു വീഡിയോ കാണാം...