sudan-pm

ഖാർത്തൂം: സുഡാൻ പ്രധാനമന്ത്രി അബ്ദുള്ള ഹംദോക്കിന് നേരെ വധശ്രമം നടന്നതായി റിപ്പോർട്ട്. അബ്ദുള്ള തന്റെ ഒാഫീസിലേക്ക് പോകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ബോംബാക്രമണം ഉണ്ടായത്. പ്രധാനമന്ത്രി സുരക്ഷിതനാണെന്നും അദ്ദേഹത്തെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയെന്നും മറ്റാർക്കും ആളപായമില്ലെന്നും സുഡാനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താൻ സുരക്ഷിതനാണെന്ന് അബ്ദുള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ഭാഗികമായി തകർന്നു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മുതിർന്ന സാമ്പത്തിക വിദഗ്ദ്ധനായ അബ്ദുള്ള കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് അധികാരമേറ്റത്.