corona-pta

പത്തനംതിട്ട: കൊറോണ വൈറസ് ബാധിച്ച് അഞ്ചുപേർ ആശുപത്രിയിലായതോടെ ശക്തമായ പ്രതിരോധത്തിന്റെ പാതയിലാണ് പത്തനംതിട്ട.

രോഗികളുമായി നേരിട്ട് സമ്പർക്കമുണ്ടായ 270പേരെയും അവർ മുഖേന സമ്പർക്കമുണ്ടായ 449 പേരെയും കണ്ടെത്തി. വീടുകളിൽ 773 നിരീക്ഷണത്തിലുണ്ട്.

കഴിഞ്ഞ മാസം 29 മുതൽ ഈ മാസം ആറുവരെയുള്ള ദിവസങ്ങളിൽ പല സന്ദർഭങ്ങളിലായി ഇവരുമായി നേരിട്ടും അല്ലാതെയും ഇടപഴകിയവർ മൂവായിരം വരുമെന്നാണ് നിഗമനം.

@ ജില്ലയിലെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് നാളെ വരെ അവധി

@ ഇന്നത്തെ മലയാലപ്പുഴ പൂരം ഉപേക്ഷിച്ചു.

@ റേഷൻ വിതരണം നിറുത്തിവച്ചു.

@ കോടതികളിൽ പരിഗണിക്കുന്നത് അടിയന്തര കേസുകൾ മാത്രം

@ പത്തനംതിട്ട കാത്തലിക് കൺവെൻഷൻ , ലൈബ്രറി കൗൺസിലിന്റെ ജില്ലാ പുസ്തകോത്സവം എന്നിവ മാറ്രിവച്ചു.

@ പല നഗരങ്ങളിലും തിരക്ക് കുറഞ്ഞു. പുറത്തേക്ക് ഇറങ്ങുന്നത് അത്യാവശ്യകാര്യങ്ങൾക്ക് മാത്രം.

@ മാസ്ക് ധരിച്ചാണ് മിക്ക സർക്കാർ ജീവനക്കാരും ജോലിക്കെത്തുന്നത്

@ബസുകളിൽ യാത്രക്കാർ കുറഞ്ഞു.

@ കൊറോണ ബാധിതർ കഴിയുന്ന ജനറൽ ആശുപത്രിയിൽ ഇന്നലെ ചികിത്സതേടിയത് 359 പേർ മാത്രം. സാധാരണ 800 മുതൽ 1200 വരെ ചികിത്സതേടാറുണ്ട്.

@ കിടത്തി ചികിത്സയിൽ കഴിയുന്ന 19 പേരും ഡിസ്ചാർജ് ആവശ്യപ്പെട്ടു.

#ഐസൊലേഷനിൽ 19പേർ

പത്തനംതിട്ട ജനറൽ ആശുപതി: 12

കോഴഞ്ചേരി ജില്ലാ ആശുപത്രി : 4

അടൂർ ജനറൽ ആശുപത്രി : 2