nsu-

ഗുജറാത്ത്​: ഗുജറാത്ത് സർവകലാശാല സെനറ്റ്​ തിരഞ്ഞെടുപ്പിൽ എ.ബി.വി.പിയെ തകർത്ത് എൻ.എസ്.യു.ഐയ്ക്ക് തകർപ്പൻ ജയം. ആകെയുള്ള എട്ട്​ സീറ്റിൽ ആറുസീറ്റും കോൺഗ്രസ് വിദ്യാർത്ഥി വിഭാഗമായ നാഷനൽ സ്റ്റുഡന്റ്​സ്​ യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) നേടി. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ഞായറാഴ്ചയാണ് സെനറ്റ് തിരഞ്ഞെടുപ്പ് നടന്നത്.

Students of PM Modi's hometown rejected BJP's dividing policies & chosen the ideology of united India.
NSUI won 6 out of 8 seats in Gujarat University Senate Elections.#NSUIWinsInGujarat pic.twitter.com/pnfxL8vfcO

— NSUI (@nsui) March 9, 2020

ഗുജറാത്ത് കോളേജ്, ആർ‌.എച്ച് പട്ടേൽ, ആർ.ജെ ടിബ്രവൽ, എച്ച്.കെ ആർട്സ്, രാഷ്ട്രീയഭാഷ കോളേജ് എന്നീ കലായലയങ്ങളാണ്​ തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്​. മൊത്തം 3,279 വോട്ടർമാരിൽ 2218 പേർ വോട്ട് രേഖപ്പെടുത്തി.