kk-shailja

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 1116 പേർ നിരീക്ഷണത്തിൽ. 967 പേർ വീടുകളിലും 149 പേർ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലും നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശികളുമായി ബന്ധപ്പെട്ടവർ 270 പേരാണ്. അവരിൽ അടുത്ത് ഇടപഴിയത് 95 പേരാണ്. ഇന്ന് പത്തനംതിട്ടയിൽ രോഗലക്ഷണങ്ങളോടെ എത്തിയവർ ആറ് പേരാണ്. അവരെ വിവിധ ആശുപത്രികളിലായി ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു

കൊറോണ പരിശോധനയ്ക്ക് തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയതായും വിമാനത്താവളത്തിൽ പരിശോധനയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി തേടുമെന്നും കെ.കെ. ശൈലജ പറഞ്ഞു.