corona-

ടെഹ്‌റാൻ: രാജ്യത്ത് കൊറോണ വൈറസ് ബാധ പടർന്നുപിടിച്ചതിന് പിന്നാലെ 70,000 തടവുകാരെ ഇറാൻ മോചിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇറാന്റെ ജുഡീഷ്യറി മേധാവി ഇബ്രാഹിം റെയ്‌സിയാണ് ഇക്കാര്യം അറിയിച്ചത്. ജുഡീഷ്യറിയുടെ വെബ്സൈറ്റായ മിസാനാണ് വിഷയം പുറത്തുവിട്ടത്.

അതേസമയം, പുറത്തുപോകുന്നവർ തിരികെ മടങ്ങേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. ഇറാനിൽ ഇന്നലെ മാത്രം 49 പേർ വൈറസ് ബാധിച്ചു മരിച്ചിരുന്നു. രാജ്യത്ത് ആകെ മരണം 194 ആയി. ആകെ രോഗികളുടെ എണ്ണം 5823. ഇറാനിലെ 31 പ്രവിശ്യകളിലും വൈറസ് ബാധ സ്ഥിരീകരിച്ചു.