iran

ന്യൂഡൽഹി: കൊറോണ രൂക്ഷമായ ഇറാനിൽ കുടുങ്ങിയ 1200ത്തോളം ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സി-17 ഗ്ലോബ്മാസ്റ്റർ സൈനിക വിമാനം ഇറാനിലേക്ക് തിങ്കളാഴ്ച രാത്രി പുറപ്പെട്ടു. ഇന്ന് രാവിലെ 4.30ന് അവിടെനിന്ന് ഇന്ത്യയിലേക്ക് തിരിക്കുന്ന വിമാനം രാവിലെ 9.30 ന് ഹിൻഡൻ വ്യോമസേനാ താവളത്തിൽ എത്തിച്ചേരും.

ഇവരെ ക്വാറന്റൈൻ ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വിമാനത്തിന്റെ ക്യാപ്റ്റൻ വിംഗ് കമാൻഡർ കരൻ കപൂർപറഞ്ഞു.

വിദ്യാർത്ഥികളും തീർത്ഥാടകരുമാണ് ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ അധികവും.