fake-news

കൊച്ചി:​കൊറോണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സോഷ്യൽ മീഡിയയിലൂടെ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് സം​സ്ഥാ​ന​ത്ത് മൂന്ന് പേർക്കെതിരെ പൊലീസ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊലീ​സ് സ്റ്റേ​ഷ​നി​ൽ രണ്ട് കേസുകളും ത്യ​ശൂ​ർ കു​ന്നം​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു കേ​സു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. എന്നാൽ സംഭവങ്ങളിൽ ആരെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. എ​റ​ണാ​കു​ളം പോ​ലീ​സ് അ​സി​സ്റ്റ​ന്റ് ക​മ്മീ​ഷ​ണ​ർ കെ.​ലാ​ൽ​ജി​യു​ടെ പേ​രി​ൽ വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് ഒ​രു കേ​സ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൊറോണ വൈ​റ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സു​ഖ​ങ്ങ​ൾ ഒ​ന്നും​ത​ന്നെ ഇ​ല്ലെ​ന്നും സ​ർ​ക്കാ​ർ മ​ന​പ്പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നാണ് ജേ​ക്ക​ബ് വ​ട​ക്കാ​ഞ്ചേ​രി എ​ന്ന​യാ​ളെ പ്ര​തി​യാ​ക്കി​ ര​ണ്ടാ​മ​ത്തെ കേ​സ് എടുത്തിരിക്കുന്നത്. കു​ന്നം​കു​ളത്തുള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച​യാ​ളെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് സാ​മൂ​ഹി​ക മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തി​ന് എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി പ്ര​വീ​ഷ് ലാ​ലി​നെ​തി​രെ​യാ​ണ് കു​ന്നം​കു​ളം പൊ​ലീ​സ് കേ​സെടുത്തത്. കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.