കൊച്ചി: കൊച്ചിയിൽ നിന്ന് ബഹ്‌റൈൻ വഴി സൗദിയിലേക്ക് പുറപ്പെട്ടവരെ തിരിച്ചെത്തിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുളള വിമാനങ്ങൾക്കുൾപ്പടെ സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിനെത്തുടർന്ന് ഇരുന്നൂറോളം യാത്രക്കാരാണ് ബഹ്‌റൈൻ വിമാനത്താവളത്തില്‍ കുടുങ്ങിയത്.
ഇന്ത്യയിൽ നിന്നുളള യാത്രക്കാർക്ക് ഖത്തർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തിൽ ദോഹയിലേക്കുളള സർവീസ് തത്കാലം നിറുത്തിവെയ്ക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. അതേസമയം ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിന് വ്യോമസേനയുടെ വിമാനം ഇന്ന് പുറപ്പെടും. വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തെ അയക്കാനാണ് തീരുമാനം.