modi-tharoor

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിന് ജന്മദിനാശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലാണ് പ്രധാനമന്ത്രി കോൺഗ്രസ് എം.പിയെ തന്റെ ജന്മദിനാശംസ അറിയിച്ചിരിക്കുന്നത്.

ശശി തരൂരോ തന്നെയാണ് ട്വിറ്റർ വഴി പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദേശത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'താങ്കളുടെ ജന്മദിനത്തിൽ എന്റെ ഹൃദയംഗമമായ ആശംസകൾ' എന്നെ വാക്കുകളോടെയാണ് തരൂരിനുള്ള മോദിയുടെ കത്ത് ആരംഭിക്കുന്നത്.

Thank you ⁦@narendramodi⁩ & ⁦@PMOIndia⁩ for this elaborate birthday greeting in shudh sahitya Malayalam! Am touched by your thoughtfulness. pic.twitter.com/UJX7D0092L

— Shashi Tharoor (@ShashiTharoor) March 9, 2020


തുടർന്ന് താങ്കളുടെ പൊതുജീവിതത്തിലെ പ്രവൃത്തി പരിചയവും പാണ്ഡിത്യവും രാഷ്ട്രനിർമ്മാണത്തിനായി ഉപയോഗിക്കാൻ സാധിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് മോദി തരൂരിനുള്ള തന്റെ കത്ത് അവസാനിപ്പിക്കുന്നത്. ഇതോടൊപ്പം, മറ്റൊരു ട്വീറ്റിലൂടെ താൻ കുടുംബത്തോടൊപ്പം ജന്മദിനം കൊണ്ടാടിയതിന്റെ ചിത്രങ്ങളും തരൂർ പങ്കുവച്ചിട്ടുണ്ട്.

എന്നാൽ പ്രധാനമന്ത്രിയുടെ ഈ ആശംസയെ സംശയദൃഷ്ടിയോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കി കാണുന്നത്. മദ്ധ്യപ്രദേശിൽ, കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയോട് അടുക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് മോദി ശശി തരൂരിന് ആശംസകളുമായി രംഗത്തെത്തിയത്. സിന്ധ്യയെ ബി.ജെ.പി, കേന്ദ്രമന്ത്രിയാക്കാൻ ഒരുങ്ങുന്നു എന്നും അഭ്യൂഹങ്ങളുണ്ട്.