ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയാണ് കരൾ രോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രധാന വഴി. ഫാസ്റ്റ് ഫുഡ് , പൊറോട്ട എന്നിവയുടെ അമിത ഉപയോഗം കരളിന്റെ ആരോഗ്യം തകർക്കും.
ദിവസം 120 മില്ലിയിൽ കൂടുതൽ വീര്യമുള്ള മദ്യം കഴിച്ചാൽ കരൾ അപകടത്തിലാകുന്നതിന്റെ മൂന്നാംഘട്ടവും അതീവഗുരുതരവുമായ സിറോസിസ് ഉറപ്പാണ്. ദിവസേന 750 മില്ലി ബിയറോ 500 മില്ലി വൈനോ കഴിച്ചാലും സിറോസിസുണ്ടാകും. അമിതഭാരമാണ് മറ്റൊരു ശത്രു. ഒറ്റയടിക്ക് തൂക്കം കുറയ്ക്കുന്നതും ആരോഗ്യകരമല്ല, ആരോഗ്യകരമായ ഡയറ്ര്, വ്യായാമം എന്നിവയിലൂടെ ഭാരം ക്രമേണ കുറയ്ക്കുക. ഭാരമില്ലാത്തവരാണെങ്കിലും ദിവസേനയുള്ള വ്യായാമം കരളിന് ആരോഗ്യം നൽകുന്നു. മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുക. പാരസെറ്റമോൾ പോലും അധികമായാൽ കരളിനു കേടുണ്ടാക്കാം. സിറോസിസ് വന്നു കഴിഞ്ഞാൽ പൂർണരോഗവിമുക്തി അസാദ്ധ്യമാണ്. ഔഷധങ്ങൾ പരാജയപ്പെടുമ്പോൾ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് പോംവഴി.