മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മവിശ്വാസം വർദ്ധിക്കും. അപര്യാപ്തതകൾ ഉൾക്കൊള്ളും. മിഥ്യാപരിഭ്രമം ഒഴിവാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അഭിപ്രായ വ്യത്യാസം പരിഹരിക്കും. പരാമർശങ്ങളെ അതിജീവിക്കും. സുവ്യക്തമായ കർമ്മപദ്ധതികൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
യുക്തിപൂർവം പ്രവർത്തിക്കും. അബദ്ധങ്ങൾ ഒഴിവാകും. വ്യക്തിത്വം നിലനിറുത്തും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കീഴ്വഴക്കം മാനിക്കും. മാതാപിതാക്കളെ അംഗീകരിക്കും. പ്രവർത്തനങ്ങളിൽ നേട്ടം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഗൃഹനിർമ്മാണത്തിന് തീരുമാനം. ജോലിയിൽ മാറ്റം. സൗമ്യസമീപനം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സാഹചര്യങ്ങളെ അതിജീവിക്കും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. വസ്തുനിഷ്ഠമായ പ്രവർത്തനങ്ങൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ലക്ഷ്യപ്രാപ്തിനേടും. അവസരങ്ങൾ പ്രയോജനപ്പെടുത്തും. ദൂരയാത്ര നടത്തും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അപകീർത്തി ഒഴിവാകും. വിതരണ മേഖലകളിൽ മാന്ദ്യം. വ്യവഹാര വിജയം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പൂർവിക സ്വത്ത് ലഭിക്കും. ആരോഗ്യം തൃപ്തികരം. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പ്രവർത്തന വിജയം. പുനപരീക്ഷയിൽ വിജയം നേടും. ആവർത്തന വിരസത ഒഴിവാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രവർത്തനങ്ങളിൽ മാറ്റം വരുത്തും. പുതിയ ആശയങ്ങൾ നടപ്പാക്കും. ഉദ്യോഗമാറ്റം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ദേവാലയദർശനം. സുതാര്യതയുള്ള പ്രവർത്തനങ്ങൾ. സന്തോഷവും ശാന്തിയും.