ഇരുളിനിടം തേടാതെ,
നിലാവിന്റെ തിരശീല നീക്കി
പുലരിക്കു കാത്തുനില്ക്കാതെ ,
നിശബ്ദമാം തേരിലേറി,
ഒരുനാൾ നീവരും.
നിനക്കായ് കവാടങ്ങൾ
തുറന്നിടേണ്ട,
മിഴികളടയ്ക്കാതെ-
വിഭവങ്ങളൊരുക്കി കാത്തിരിക്കേണ്ട,
ശയ്യയൊരുക്കിടേണ്ട;
ഏതുയേറുമാടത്തിലേറിയാലും-
നിനച്ചിരിക്കാത്തൊരതിഥിയായി-
നീ നമുക്കരികിലെത്തും.
പിന്തിരിഞ്ഞൊന്നു-
യാത്ര ചോദിക്കാനിടവേള-
കളില്ലാതെ-
ചേർത്തുവച്ചു നമ്മോടു-
മന്ത്രിക്കും-
എന്നാകിലുമൊരുന്നാ-
ളൂഴി വിട്ടകലേണ്ടവർ നമ്മൾ
ഏതുപ്രാണൻ കൊടുത്തൂട്ടി
യുറക്കിയാലും-
സർവസൗഭാഗ്യങ്ങളും-
വിട്ടൊഴിഞ്ഞുപോകേണ്ടവർ നമ്മൾ.
പോരുക ശാന്തമായി,
വിജനമാം വീഥികളിലേകയായി,
നമുക്കായ് തുറന്നിടുന്നു-
സ്വർഗവേദി,
വേദിയൊരുക്കി കാത്തിരിക്കുന്നു-
നമുക്കു മുൻഗാമികൾ.
താളമേളങ്ങളില്ലാത്ത,
വേർതിരിവുകളില്ലാത്ത,
വേദനകളും,വേർപാടുക-
ളുമില്ലാത്ത,
മൗനമാം വേദി പങ്കിടാൻ.
(ഫോൺ : 97446 67935)