ദുഷ്ടത ഒരു ഗുണമോ പ്രവൃത്തിയോ അല്ല, അത് അജ്ഞതയുടെ പരിണാമമാണ്. പല രീതികളിലത് പ്രകടിക്കപ്പെട്ടിട്ടുണ്ട്. 'അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല" എന്ന വാക്യം സുപരിചിതമായിരിക്കണം. അജ്ഞതയുള്ളിടത്ത് ദുഷ്ടതയുടെ കേളി സ്വാഭാവികമാണ് , തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും.
അതിഭീകരകൃത്യങ്ങൾ ചെയ്യുന്നത് ആരുടെയെങ്കിലും ദുഷ്ടത കൊണ്ടല്ല, മറിച്ച് അവരുടെ അജ്ഞത കൊണ്ടാണ്. ദുഷ്ടതയൊരിക്കലും മാഞ്ഞുപോകുന്നുമില്ല. കാരണം അതൊരു ഗുണമോ പ്രവൃത്തിയോ അല്ല, ഒരുതരത്തിലത് അറിവിന്റെ അസാന്നിദ്ധ്യമാണ്. നിങ്ങൾക്ക് ഇരുട്ടിനെ നശിപ്പിക്കാൻ കഴിയില്ല, വെളിച്ചം കൊണ്ടുവരാനേ കഴിയൂ. അതുപോലെ തന്നെ, നിങ്ങൾക്ക് ദുഷ്ടതയേയും നശിപ്പിക്കാനാവില്ല, അറിവും വിവേകവും കൊണ്ടുവന്ന് അതിനെ അപ്രസക്തമാക്കാനാവുമെന്നേയുള്ളൂ.
ദുഷ്ടതയുടെ രൂപവും, ഭാവവും മാർഗവും മാറിക്കൊണ്ടിരിക്കുമെങ്കിലും, ഭാഗ്യവശാൽ അറിവില്ലായ്മയ്ക്ക് ഒരു രൂപമേയുള്ളൂ, എന്നതുകൊണ്ട് അതിനെ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. അറിവില്ലായ്മയെ കൈകാര്യം ചെയ്യാൻ നമ്മൾ സ്ഥിതിയെക്കുറിച്ച് അറിയണം. അസ്തിത്വത്തെ അറിയണമെങ്കിൽ, നിങ്ങളുടെ മനസും ശരീരവും ഈ പ്രപഞ്ചത്തിന്റെയും അതിലെ ആളുകളുടെയും സൃഷ്ടിയാണെന്ന കാര്യം, ആദ്യം നാം മനസിലാക്കണം. നിങ്ങളുടെ മൂലസ്വഭാവം നിങ്ങളുടെ അനുഭവത്തിലില്ല.
നിങ്ങൾ ഈ പ്രപഞ്ചത്തെ കാണുന്നതിന് കാരണം അത് നിങ്ങളുടെ മനസിൽ പ്രതിഫലിക്കപ്പെടുന്നത് കൊണ്ടാണ്. പക്ഷെ മനസൊരിക്കലും സ്വയം പ്രതിഫലിപ്പിക്കുന്നില്ല. ഞാൻ നിങ്ങളുടെ ശാരീരികമോ മനഃശാസ്ത്രപരമോ ആയ സ്വയത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. നിങ്ങൾക്ക് നിങ്ങളുടെ ചിന്തകളും വികാരങ്ങളും അറിയാമെങ്കിലും, നിങ്ങളുടെ സ്വയത്തെ വീക്ഷിക്കാനാവില്ല. നിങ്ങളുടെ അസ്തിത്വത്തെ വീക്ഷിക്കാൻ കഴിയില്ല അത് അനുഭവിച്ചറിയാനേ കഴിയൂ. നിങ്ങളുടെ ചുറ്റുമുള്ള ലോകത്തെയാണ് നിങ്ങളുടെ മനസ് പ്രതിഫലിപ്പിക്കുന്നതെങ്കിലും, പ്രാണനെന്ന നിലയിൽ, നിങ്ങളുടെ അനുഭവം അതിലില്ല.
അതായത്, 'കണ്ണാടി" യുടെ പ്രകൃതം നിങ്ങൾക്കറിയാമെങ്കിൽ, അത് പ്രതിഫലിപ്പിക്കുന്ന എല്ലാ പ്രതിബിംബങ്ങങ്ങളെക്കുറിച്ചും നിങ്ങൾക്കറിയാം. അതിനാൽ ഒരു തരത്തിലുള്ള അറിവില്ലായ്മ മാത്രമേയുള്ളൂ 'ഈ കണ്ണാടിയുടെ പ്രകൃതമെന്താണെന്ന് നിങ്ങൾക്കറിയില്ല"എന്നുള്ളത്. ഈയൊരുകാര്യം തീർച്ചപ്പെടുത്തുന്നതോടെ, ഈ പ്രപഞ്ചത്തിലുള്ള കാര്യങ്ങളെക്കുറിച്ചെല്ലാം നിങ്ങൾക്കിതെന്താണെന് അറിയാമെങ്കിൽ, അത് അജ്ഞതയുടെ അന്ത്യമാണ് ദുഷ്ടതയുടെയും.