ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. ആയിരക്കണക്കിനാളുകൾ അസുഖം ബാധിച്ച് മരിച്ചു, പതിനായിരക്കണക്കിനാളുകൾ ആശുപത്രികളിൽ ചികിത്സയിലാണ്. രോഗ വ്യാപനം തടയാൻ ഇതുവരെ സാധിച്ചിട്ടുമില്ല. പൊതുപരിപാടികൾ റദ്ദാക്കിയും മാസ്‌ക് ധരിച്ചുമൊക്കെ കൊറോണയെ പ്രതിരോധിക്കാൻ ശ്രമിക്കുകയാണ്.
എങ്ങനെയൊക്കെയാണ് കൊറോണ വൈറസ് പകരുന്നത്? രോഗം വ്യാപിക്കുന്ന രീതിയെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. എന്ത് കാര്യം ഉണ്ടായാലും അതിനെക്കുറിച്ച് കൂടുതലറിയാൻ നമ്മൾ ഗൂഗിളിനെയാണ് ആദ്യം ആശ്രയിക്കാറുള്ലത്. കൊറോണയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതലാളുകൾ തിരഞ്ഞത് എന്താണെന്നറിയാമോ? ചൈനീസ് ഉത്പന്നങ്ങൾ കൊറോണ വാഹകരാണോ എന്നാണ് അവർക്ക് അറിയേണ്ടത്.
വൈറസിന് കുറച്ച് മണിക്കൂറുകളോ ദിവസങ്ങളോ മാത്രമേ ഒരു വസ്‌തുവിൽ (വസ്‌തുവിന്റെ തരം അനുസരിച്ച്) തുടരാൻ കഴിയുകയുള്ളു. വിവിധ സ്ഥലങ്ങളിലെ താപനില വൈറസ് ബാധ അകറ്റിയേക്കാമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. “ഒരു വസ്തു മലിനമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അത് വൃത്തിയാക്കാൻ ഒരു അണുനാശിനി ഉപയോഗിക്കുക. ഇത് സ്പർശിച്ച ശേഷം, ആൽക്കഹോൾ കണ്ടന്റുള്ള അണനാശിനി ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, ”ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു.