ഇന്ത്യയിൽ പലയിടങ്ങളിലായി കൊറോണ വൈറസ് ബാധിതരുണ്ടെന്നറിഞ്ഞ് ഭയപ്പാടോടെ കേരളം നോക്കി നിന്നപ്പോഴാണ് അവരെത്തിയത്. ഒരിക്കൽ കൊറോണ വൈറസിനോട് പൊരുതി ജയിച്ച കേരളത്തിൽ വീണ്ടും വൈറസ് ബാധ. നിലവിൽ സംസ്ഥാനത്തിൽ 12 കൊറോണ വൈറസ് ബാധിതരാണുള്ളത്. ഇരുപത്തിയൊൻപതാം തീയതി വിമാനത്താവളത്തിലെത്തിയപ്പോൾ നിർദേശങ്ങളൊന്നും കിട്ടിയിരുന്നില്ലെന്നാണ് ഇറ്റലിയിൽ നിന്നെത്തിയവർ പറയുന്നത്. ചൈനകഴിഞ്ഞാൽ ഏറ്റവും അധികം മരണം കൊറോണ വൈറസ് കാരണം സംഭവിച്ച ഇറ്റലിയിൽ നിന്നെത്തിയവർക്ക് പ്രതിരോധത്തെക്കുറിച്ചും പ്രാഥമിക പരിശോധനകളെക്കുറിച്ചും ആരെങ്കിലും പറഞ്ഞുതരണോയെന്നാണ് കേരളമൊട്ടാകെ ചോദിക്കുന്നത്.

corona

രോഗലക്ഷണങ്ങൾ പ്രകടമായപ്പോൾ തന്നെ ആശുപത്രിയിൽ നിന്ന് ഡോളോ ഗുളിക വാങ്ങിയില്ലായിരുന്നെങ്കിൽ ഇപ്പോഴും തിരച്ചറിയില്ലായിരുന്നെന്ന് കളക്ടർ പറഞ്ഞു. പൗരൻമാർ രാജ്യത്തോട് പ്രതിബദ്ധത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.