lion

മുരുക്കുംപുഴ:മുരുക്കുംപുഴ ലയൺസ് ക്ലബും കൾചറൽ ഓർഗനൈസേഷൻ ലൈബ്രറിയും സംയുക്തമായി വനിത ദിനാഘോഷം നടത്തി.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷാനിബ ബീഗത്തെ ക്ലബ് പ്രസിഡന്റ് എ.കെ.ഷാനവാസ് പൊന്നാടയണിയിച്ച് ആദരിച്ചു.മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു,ലയൺസ് ഇന്റ‌ർനാഷണൽ വൈസ് ഗവർണർ ലയൺ ഗോപകുമാർ മേനോൻ,റീജയണൽ ചെയർമാൻ ലയൺ കബീർ ദാസ്,അഡ്വ.സിറാജ്,ഗ്രാമ പഞ്ചായത്തംഗങ്ങളായ മംഗലപുരം ഷാഫി,സുധീഷ് ലാൽ,ലൈബ്രറി കൗൺസിൽ അംഗം റഷീദ്,റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സജീർ,ലയൺ അബ്‌ദുൾ വാഹിദ്,ലയൺ ഷാജി ഖാൻ,അജിത മോഹൻദാസ് എന്നിവ‌ർ പങ്കെടുത്തു.