തിരുവനന്തപുരം: വർധാ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലറും, എഴുത്തുകാരനും വിവർത്തകനുമായ ഡോ.ജി. ഗോപിനാഥന് രാഷ്ട്രഭാഷാ പ്രചാർ സമിതിയുടെ മഹാത്മാഗാന്ധി പുരസ്‌കാരം ലഭിച്ചു. 1936ൽ വർധയിൽ ഗാന്ധിജി സ്ഥാപിച്ച രാഷ്ട്രഭാഷാ പ്രചാർ സമിതിയാണ് പുരസ്‌കാരം നൽകുന്നത്. മാർച്ച് 22ന് വർധയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി രമേഷ് പോഖരിയാൽ പുരസ്‌കാരം സമ്മാനിക്കും. ബാലരാമപുരം തലയൽ ഗോവിന്ദമന്ദിരം കുടുംബാംഗമാണ്. ഭാര്യ: ഡോ. മാലതി, മക്കൾ: വീതരാഗ്, അപർണാ ഗോപിനാഥ്.