song

ലോകരാജ്യങ്ങളിലാകെ കൊറോണ വൈറസ് അപകടകരമായി വ്യാപിക്കുകയാണ്. അതിനിടെ ഒരു സംഘം സ്ത്രീകൾ കൊറോണ വൈറസിനോട് അവരുടെതായ രീതിയിൽ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. അവരുടെ പോരാട്ടത്തിന്റെ രീതിയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കൊറോണ വൈറസിനോട് ഇന്ത്യ വിട്ട് പോകാൻ പറഞ്ഞുകൊണ്ട് നാടോടി ഗാന ശൈലിയിൽ രൂപപ്പെടുത്തിയ പാട്ടാണ് അവരുടെ യുദ്ധമുറ.

" കൊറോണ ഓടിപ്പോകു.. കൊറോണ ഓടിപ്പോകു..
ഭാരതത്തിൽ നിനക്ക് ഒന്നും ചെയ്യാനില്ല" എന്നാണ് പാട്ടിന്റെ വരികൾ.

ഇന്ത്യയിൽ ഡൽഹി,​ ജമ്മു,​ കേരള,​ പഞ്ചാബ്,​ ഉത്ത‍ർപ്രദേശ് എന്നിവിടങ്ങളിലായി നാൽപ്പത്തിനാലോളം പേർ കൊറോണ വൈറസ് ബാധിതരാണ്. ആശുപത്രികളിൽ 5000പേരെ ഉൾക്കൊള്ളിക്കാവുന്ന ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ 2000 പേരെ ഉൾക്കൊള്ളിക്കാവുന്ന ഐസൊലേഷൻ വാർഡുകൾ രാജ്യത്തെ 91 ആശുപത്രികളിലായി സജ്ജമാക്കിയിട്ടുണ്ട്.