dfs

പാലാ: പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പ്രവാസി കൂടുതൽ പരിശോധനയ്ക്ക് നിർദേശിച്ചതോടെ മുങ്ങി.

ജലദോഷവും തൊണ്ടവേദനയും പനിയും തുമ്മലുമായി അഞ്ചാം തീയതി രാത്രി 11മണിയോടെയാണ് കുമളി സ്വദേശിയായ 38കാരൻ എത്തിയത്.കുമളിയിൽ നിന്ന് വിശദ പരിശോധനക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഇയാളെ റെഫർ ചെയ്തു. എന്നാൽ,​ വഴിമദ്ധ്യേ ക്ഷീണം തോന്നിയതിനാൽ പാലാ ജനറൽ ആശുപത്രിയിൽ കയറി. ഇവിടെ പരിശോധിച്ചപ്പോൾ കൊറോണയാണെന്ന സംശയം ഉയർന്നു. കൂടുതൽ ടെസ്റ്റുകൾക്ക് നിർദേശിച്ചതോടെ ഇയാൾ പുറത്തേക്കു പോവുകയായിരുന്നെന്ന് ജനറൽ ആശുപത്രി അധികൃതർ പറഞ്ഞു. വിവരം അപ്പോൾ തന്നെ ആരോഗ്യ വകുപ്പ് ഉന്നത അധികാരികളെയും പാലാ പൊലീസിനെയും അറിയിച്ചു. കൊറോണ ബാധിച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ അഞ്ചാം തീയതി സൗദി അറേബ്യ ഉൾപെട്ടിരുന്നില്ലെങ്കിലും ,​ആശങ്ക ഒഴിവാക്കാനാണ് തങ്ങൾ ശ്രമിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.