1. രാജമാതാ വിജയരാജെ സിന്ധ്യ (ഭർത്താവ് ഗ്വാളിയോർ രാജാവ് ജിവാജി റാവു സിന്ധ്യ)
രാഷ്ട്രീയത്തിൽ ചുവടുവച്ച ആദ്യ രാജകുടുംബാംഗം
1957ൽ കോൺഗ്രസിൽ, 1967 മുതൽ ജനസംഘത്തിൽ
7 തവണ പാർലമെന്റിലെത്തി.
2 തവണ രാജ്യസഭാംഗം.
മദ്ധ്യപ്രദേശ് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
2011 ജനുവരി 25ന് അന്തരിച്ചു
കുടുംബം മുഴുവൻ ബി.ജെ.പിയിൽ എത്തണമെന്ന ആഗ്രഹിച്ചു.അത് ചെറുമകൻ പൂവണിയിച്ചിരിക്കയാണ്.
അഞ്ച് മക്കൾ
ഉഷാ രാജെ, പത്മാവതി രാജെ (പരേത), മാധവ്റാവു സിന്ധ്യ, വസുന്ധര രാജെ, യശോധര രാജെ
മാധവറാവു സിന്ധ്യ
26-ാം വയസിൽ എം.പി
9 തവണ ലോക്‌സഭാംഗം
അമ്മയുടെ നിർബന്ധപ്രകാരം 1971ൽ ജനസംഘത്തിന്റെ ബാനറിൽ ഗുണയിൽ നിന്ന് ലോക്‌സഭയിലെത്തി
വിദേശപഠനത്തിനിടെ രാജീവ് ഗാന്ധിയും സോണിയാഗാന്ധിയുമായും ഉറ്റ സൗഹൃദം
1977ൽ ജനസംഘം ഉപേക്ഷിച്ചു
1980ൽ ഗുണയിൽ നിന്ന് കോൺഗ്രസ് പിന്തുണയോടെ ലോക്‌സഭയിലെത്തി.
1984ൽ കോൺഗ്രസ് ടിക്കറ്റിൽ ഗ്വാളിയറിൽ വാജ്പേയിയെ തോൽപ്പിച്ചു.
1986ൽ രാജീവ് ഗാന്ധി സർക്കാരിൽ റെയിൽവേ മന്ത്രി
1990 - 93 ബി. സി. സി. ഐ പ്രസിഡന്റ്
1991-93, 1995-96 കേന്ദ്ര മന്ത്രി.
1996ൽ കോൺഗ്രസ് വിട്ട് മദ്ധ്യപ്രദേശ് വികാസ് കോൺഗ്രസ് രൂപീകരിച്ചു
പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി
2001 സെപ്തംബർ 30ന് വിമാനം തകർന്ന് മരിച്ചു
വസുന്ധര രാജെ സിന്ധ്യ
വിജയരാജയുടെ പെൺമക്കളായ വസുന്ധര രാജെയും യശോധര രാജെയും അമ്മയുടെ വഴിയെ നടന്നു
നിലവിൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ്
മഹാരാജാ റാണാ ഹേമന്ത് സിംഗിനെ വിവാഹം കഴിച്ചതോടെ ധോൽപൂർ രാജകുടുംബത്തിലെ രാജ്ഞി
1984ൽ ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി അംഗമായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു
1989ൽ ധോൽപൂരിൽ നിന്ന് രാജസ്ഥാൻ നിയമസഭയിലെത്തി
1991 മുതൽ തുടർച്ചയായ 4 തവണ ലോക്‌സഭാംഗം
1998- 2001 കേന്ദ്രമന്ത്രി
2003-2008, 2013-18 രാജസ്ഥാൻ മുഖ്യമന്ത്രി
2003 ൽ രാജസ്ഥാൻ ബി.ജെ.പി അദ്ധ്യക്ഷ
റാണാ ദുഷ്യന്ത് സിംഗ്
വസുന്ധര രാജെയുടെ മകൻ
രാജസ്ഥാൻ ഝലാവറിലെ ബി.ജെ.പി എം.പി
യശോധര രാജെ സിന്ധ്യ
1977ൽ അമേരിക്കയിലേക്ക് പോയി.
കാർഡിയോളജിസ്റ്റായ സിദ്ധാർത്ഥ് ബൻസാലിയെ വിവാഹം കഴിച്ചു.
മൂന്നു മക്കൾ. ആരും രാഷ്ട്രീയത്തിലില്ല.
1994ൽ ഇന്ത്യയിൽ തിരിച്ചെത്തി അമ്മയുടെ ആഗ്രഹപ്രകാരം ബി.ജെ.പിയിൽ ചേർന്നു.
98ൽ മദ്ധ്യപ്രദേശ് നിയമസഭയിലേക്ക് മത്സരിച്ചു.
അഞ്ചു തവണ എം.എൽ.എ
ശിവരാജ് സിംഗ് സർക്കാരിൽ മന്ത്രിയായിരുന്നു.