haroon-exam-

ജന്മനാ കാഴ്ചയില്ലാത്ത ഹാറൂൺ കരീം സാധാരണ വിദ്യാർത്ഥികൾക്കൊപ്പം ലാപ്‌ടോപ്പിന്റെ സഹായത്തോടെ മലപ്പുറം മങ്കട ഗവ. എച്ച്.എസ്.എസിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതി. ഇത്തരത്തിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ അനുവാദം ലഭിക്കുന്ന ആദ്യ വിദ്യാർത്ഥിയാണ് മേലാറ്റൂർ സ്വദേശിയായ ഹാറൂൺ. പരീക്ഷാഹാളിൽ പ്രത്യേകമായി സജ്ജീകരിച്ച കാബിനിൽ വച്ചാണ് ഹാറൂൺ പരീക്ഷയെഴുതിയത്. അദ്ധ്യാപകൻ ചോദ്യ പേപ്പർ വായിച്ചുകൊടുക്കുമ്പോൾ ഉത്തരം ഹാറൂൺ ടൈപ്പ് ചെയ്യും.

haroon-with-hm