പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.ടെക് (2008 സ്കീം) (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചുകളുടെ പ്രോഗ്രാമിംഗ് ലാബ് യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടത്ത് 18 ന് നടക്കും.
ടൈംടേബിൾ
റഗുലർ ബി.ടെക് അഞ്ചാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബി.ടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് അഞ്ചാം സെമസ്റ്റർ, മൂന്നാം സെമസ്റ്റർ (2008 സ്കീം) പരീക്ഷ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
മൂന്നാം സെമസ്റ്റർ ബി.ടെക് ഡിഗ്രി (2013 സ്കീം) സപ്ലിമെന്ററി/സെഷണൽ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഓൺലൈൻ/ഓഫ്ലൈൻ രജിസ്ട്രേഷൻ 11 മുതൽ ആരംഭിക്കുന്നു. പിഴകൂടാതെ 19 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. സെഷണൽ ഇംപ്രൂവ്മെന്റ് വിദ്യാർത്ഥികൾ സർവകലാശാലയിൽ നേരിട്ട് അപേക്ഷിക്കുക.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (എസ്.ഡി.ഇ, 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് ആൻഡ് സ്കൾപ്പ്ച്ചർ) ഡിഗ്രി പരീക്ഷകൾ 23 ന് ആരംഭിക്കും.
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ ഇക്കണോമിക്സ് പരീക്ഷാഫലം വെബ്സൈറ്റിൽ.
തീയതി മാറ്റി
വിദൂവിദ്യാഭ്യാസവിഭാഗം അഞ്ചാം സെമസ്റ്റർ യു.ജി (2017 അഡ്മിഷൻ) അസൈൻമെന്റ്/കേസ് അനാലിസിസ് സമർപ്പിക്കുന്നതിനുളളതിനുളള തീയതി 11, 12 ൽ നിന്നു മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മാറ്റിവച്ചു
സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ 12 മുതൽ 14 വരെ നടത്താനിരുന്ന നാഷണൽ സെമിനാർ മാറ്റിവച്ചു.
ജേർണലിസം വിഭാഗം ഇന്ന് നടത്താനിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിളള സ്മാരക പ്രഭാഷണവും, പ്രൊഫ.മാക്സ്വെൽ ഫെർണാസ് അവാർഡ് വിതരണവും മാറ്റിവച്ചു.