mg-university

എം.ഫിൽ പ്രവേശനം മാറ്റി

സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിൽ ഇന്ന് നടത്താനിരുന്ന വിവിധ എം.ഫിൽ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം മാറ്റി.

പരീക്ഷ തീയതി

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. സൈബർ ഫോറൻസിക് യു.ജി. പരീക്ഷയുടെ ഫണ്ടമെന്റൽസ് ഓഫ് അക്കൗണ്ടിംഗ്, ഇലക്‌ട്രോണിക് കമ്മ്യൂണിക്കേഷൻ, ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പരീക്ഷകൾ ഏപ്രിൽ ഒന്നിന് നടക്കും.

ആറാം സെമസ്റ്റർ സി.ബി.സി.എസ്. (2017 അഡ്മിഷൻ റഗുലർ) യു.ജി. പരീക്ഷകൾ 16 മുതൽ ആരംഭിക്കും.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബി.വോക് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (2018 അഡ്മിഷൻ റഗുലർ, 201417 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 16 മുതൽ ആരംഭിക്കും.

ഒന്നാം സെമസ്റ്റർ ബി.എ മ്യൂസിക് വോക്കൽ (സി.ബി.സി.എസ്. 2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ് കോർ/കോംപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 16 മുതൽ 23 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നടക്കും.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ എൻജിനീയറിംഗ് ആന്റ് നെറ്റ്‌വർക് ടെക്‌നോളജി (റഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ ഐ.എം.സി.എ. (2018 അഡ്മിഷൻ റഗുലർ അഫിലിയേറ്റഡ് കോളേജുകൾ, 2017 അഡ്മിഷൻ സപ്ലിമെന്ററി അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ഐ.എം.സി.എ. (2017 അഡ്മിഷൻ റഗുലർ അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ഡി.ഡി.എം.സി.എ. സപ്ലിമെന്ററി (2014, 2015, 2016 അഡ്മിഷൻ അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ഡി.ഡി.എം.സി.എ. (2014, 2015, 2016 അഡ്മിഷൻ അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്‌സി ഓപ്പറേഷൻസ് റിസർച്ച് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ ഓൺലൈനായി അപേക്ഷിക്കാം.