jyothiraditya-sidhya

ഭോപ്പാൽ: ഗ്വാളിയോർ രാജകുടുംബം ഒന്നാകെ കാവിക്കൊടിയുടെ പിന്നിൽ അടിയുറച്ച് അണിനിരന്നപ്പോഴും, കോൺഗ്രസിന്റെ മൂവർണ്ണക്കൊടിയായിരുന്നു മാധവറാലു സിന്ധ്യയ്ക്ക് പ്രിയം. കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ 75-ാം ജന്മദിനത്തിലാണ്, മകൻ ജ്യോതിരാദിത്യ സിന്ധ്യ അച്ഛന്റെ പാർട്ടിക്ക് കനത്ത പ്രഹരമേൽപ്പിച്ച് മറുകണ്ടം ചാടിയത്. ചൗഹാൻ അടക്കമുള്ള ബി.ജെ.പി നേതാക്കൾ ഇന്നലെ മാധവറാവുവിന്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയപ്പോഴേ രാഷ്ട്രീയ വിദഗ്ദ്ധർ ചിലത് ഊഹിച്ചിരുന്നു. സംഗതി വെറുതെയാവില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വവും കണക്കുകൂട്ടി. അത് തെല്ലും പിഴച്ചില്ല. കൃത്യമായ രാഷ്ട്രീയ കരുനീക്കങ്ങളുമായി മകൻ സിന്ധ്യ മറുകണ്ടം ചാടി. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സിന്ധ്യയെ ബി.ജെ.പിയിലേക്ക് നേരത്തെ ക്ഷണിച്ചിരുന്നു.