ജ്യോതിരാദിത്യ മാധവറാവു സിന്ധ്യ
- ജനനം 1 ജനുവരി 1971
- സ്വാതന്ത്ര്യത്തിന് മുമ്പ് ഗ്വാളിയർ ഭരിച്ചിരുന്ന സിന്ധ്യ രാജകുടുംബാംഗം
- മാതാപിതാക്കൾ മാധവറാവു സിന്ധ്യ, മാധവി രാജെ സിന്ധ്യ
- കാമ്പിയൻ സ്കൂളിലും ഡെറാഡൂണിലെ ദി ഡൂൺ സ്കൂളുകളിലും പ്രാഥമിക വിദ്യാഭ്യാസം.
- 1993ൽ എ. ബി. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം.
- 2001ൽ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എ
- 2001ൽ അച്ഛനും മുതിർന്ന കോൺഗ്രസ് നേതാവുമായ മാധവറാവു സിന്ധ്യ വിമാനാപകടത്തിൽ മരിച്ചതോടെ കോൺഗ്രസിൽ ചേർന്നു
- 2002ലെ ഉപതെരഞ്ഞെടുപ്പിൽ നാലര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ഗുണ മണ്ഡലത്തിൽ വിജയിച്ചു.
- അടുത്ത മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു.
- 2012-14 ൽ മൻമോഹൻ സിംഗ് സർക്കാരിൽ ഊർജ്ജ മന്ത്രി
- 2019ലെ തെരഞ്ഞെടുപ്പിൽ, അച്ഛന്റെ സഹായിയായിരുന്ന കൃഷ്ണപാൽ സിംഗ് 1,20,000ൽ പരം വോട്ടുകൾക്ക് തോൽപ്പിച്ചു.
- മുഖ്യമന്ത്രി പദത്തിന് കമൽനാഥുമായുള്ള പോരാട്ടത്തിൽ തിരിച്ചടി
- 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിട്ടും മുഖ്യമന്ത്രി പദം ലഭിച്ചില്ല.
- 2019 ജനുവരിയിൽ മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി കൂടിക്കാഴ്ച
- നവംബറിൽ ട്വിറ്റർ പ്രൊഫൈലിൽ നിന്ന് എല്ലാ പാർട്ടി പദവികളും ഡിലീറ്റ് ചെയ്തു.
- ബറോഡയിലെ ഗെയ്ക്വാദ് കുടുംബത്തിലെ പ്രിയദർശിനി രാജെ സിന്ധ്യയാണ് ഭാര്യ