ലണ്ടൻ: പ്രമുഖ ഫുട്ബാൾ ക്ലബുകളായ ഗ്രീസിലെ ഒളിമ്പിയാക്കോസിന്റെയും ഇംഗ്ലണ്ടിലെ നോട്ടിംഗ്‌ഹാം ഫോറസ്റ്റിന്റെയും ഉടമ വൻഗലിസ് മരിനാക്കിസിന് കൊറോണ പിടിപെട്ടതായി സ്ഥിരീകരിച്ചു.മരിനാക്കിസ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ താൻ സുഖമായിരിക്കുന്നുവെന്നും വേണ്ട മുൻ കരുതലുകൾ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ഡോക്ടർമാകരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും 52കാരനായ മരിനാക്കിസ് ഫേസ്ബുക്കിൽ കുറിച്ചു.