മദ്ധ്യപ്രദേശിൽ കോൺഗ്രസിന്റെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ ചാക്കിലാക്കി ബി. ജെ. പിയുടെ 'ഓപ്പറേഷൻ കമല' കമൽനാഥ് സർക്കാരിന്റെ തകർച്ച ഉറപ്പാക്കി.
സിന്ധ്യയ്‌ക്കൊപ്പം 22 കോൺഗ്രസ് എം. എൽ.എമാരും ബി. ജെ. പി പാളയത്തിൽ എത്തി. ഇവരിൽ 19പേർ ഗവർണർക്ക് രാജിക്കത്തയച്ചു
ഇതോടെ കമൽനാഥ് സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷം നഷ്‌ടമായി. മുൻമുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ബി. ജെ. പിക്ക് അധികാരത്തിലേറാൻ വീണ്ടും കളമൊരുങ്ങി.
ഇന്നലെ രാവിലെ കോൺഗ്രസിൽ നിന്ന് രാജിവച്ച സിന്ധ്യ വൈകിട്ട് ബി.ജെ.പിയിൽ ചേർന്നു.
പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് സിന്ധ്യയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.
സിന്ധ്യയ്‌ക്ക് രാജ്യസഭാംഗത്വവും കേന്ദ്ര മന്ത്രിസ്ഥാനവും ബി.ജെ.പി വാഗ്ദാനം ചെയ്തെന്നാണ് റിപ്പോർട്ട്.