prabha-varma

ശ്യാമമാധവം എന്ന തന്റെ കൃതിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മനസു തുറന്ന് കവി പ്രഭാ വർമ്മ. ഗുരുവായൂർ ജ്ഞാനപ്പാന പുരസ്‌കാരം താൻ അപേക്ഷിച്ചിട്ട് കിട്ടിയതല്ലെന്നും, ഗുരുവായൂർ ദേവസ്വം സ്വയം നൽകാൻ തയ്യാറായതാണെന്നും പ്രഭാ വർമ്മ പ്രതികരിച്ചു. താനിപ്പോൾ അതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായി നിൽക്കുകയാണ്, എന്ത് അപരാദമാണ് ചെയ്‌തതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്‌ടാവ് കൂടിയായ പ്രഭാ വർമ്മ ചോദിക്കുന്നു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് അദ്ദേഹം മനസു തുറന്നത്.

'പുരാണകഥാപാത്രങ്ങളെ മനുഷ്യരായി സങ്കൽപ്പിക്കുന്നത് ആദ്യമായി ഞാനല്ല. പൂന്താനവും ജയദേവന്റെ ഗീതാ ഗോവിന്ദവുമെല്ലാം ഇത്തരം പരാമർശങ്ങളുണ്ട്. കൃഷ്‌ണനെ നിന്ദിക്കലോ പുകഴ്‌ത്തലോ എന്റെ വിഷയമേയല്ല. കൃഷ്‌ണൻ എനിക്ക് വളരെ പ്രിയപ്പെട്ട ബിംബമാണ്. ആ ബിംബത്തെ തകർത്തിട്ട് എനിക്ക് എന്തു കിട്ടാനാണ്. അല്ലെങ്കിൽ ഞാൻ കൃഷ്‌ണനെ കുറേ സ്‌തുതിച്ചു എന്നു പറഞ്ഞിട്ട് കൃഷ്‌ണന് എന്തു കിട്ടാനാണ്. എന്റെ മനസിൽ മറ്റൊരു കൃഷ്‌ണനാണ് കടന്നു വന്നത്. ശരിക്കും ഇതുപോലൊരു ട്രാജിക്ക് ഹീറോ വേറെ കാണില്ല. ശരിക്കും വലിയൊരു ദുരന്തമല്ലേ. ഈ ഒരു ദുരന്തമൂർത്തിയെ എന്തുകൊണ്ട് ആളുകൾ കണ്ടില്ല. ഇതെല്ലാം ബന്ധിപ്പിച്ചുകൊണ്ട് ആരും ഇതുവരെ എഴുതിയില്ലല്ലോ എന്നാണ് എന്റെ അത്ഭുതം'-പ്രഭാ വർമ്മയുടെ വാക്കുകൾ.

അഭിമുഖത്തിന്റെ പൂർണരൂപം-

.