റിയാദ്: ലോകവ്യാപകമായി കൊറോണ വൈറസ് വടർത്തുന്നതിന് പിന്നിൽ ഏതു രാജ്യമെന്ന വെളിപ്പടുത്തലുമായി സൗദ്യ അറേബ്യ രംഗത്ത്. ഇറാനെയാണ് ഇതുമായി ബന്ധപ്പെട്ട് സൗദി കുറ്റപ്പെടുത്തുന്നത്. ലോകത്ത് രോഗബാധ പടരാൻ ഇറാന്റെ നടപടികൾ കാരണമായെന്നും സൗദി വൃത്തങ്ങൾ ആരോപിക്കുന്നു.
കൊറോണ ബാധ റിപ്പോർട്ട് ചെയ്‌തിട്ടും പാസ്‌പോർട്ട് സ്റ്റാമ്പ് ചെയ്യാതെ സൗദി പൗരൻമാരെ രാജ്യത്തേക്ക് കടക്കാൻ അനുവദിച്ചു. ഇത് നിരുത്തരവാദപരമായ നടപടിയാണെന്നും സൗദി വൃത്തങ്ങൾ പറയുന്നു. കൊറോണ ബാധിച്ച് രാജ്യത്ത് 107 പേർ മരിച്ചെന്നാണ് ഇറാനിയൻ അധികൃതർ പറയുന്നത്. എന്നാൽ യാഥാർത വസ്‌തുത ഇറാൻ മറച്ചുവയ്ക്കുകയാണെന്നും മരണസംഖ്യ ഇതിലും വലുതായിരുക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
ഇറാന്റെ ഇത്തരത്തിലുള്ള പെരുമാറ്റം അന്താരാഷ്ട്ര സമൂഹത്തിന് ഗുരുതരമായ ആരോഗ്യ ഭീഷണി ഉയർത്തുകയും കോവിഡ് 19 നെ നേരിടാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് സൗദി വ്യക്തമാക്കുന്നു. അതിനിടെ, സൗദി അറേബ്യയിൽ അഞ്ച് പേരിൽ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് പേർ ഇറാനിൽ നിന്നും ഇറാനിൽ നിന്നും ബഹ്‌റൈൻ വഴി മടങ്ങിയെത്തിയവരും നാലാമത്തെയാൾ കുവൈത്ത് വഴി മടങ്ങിയെത്തിയ ആളുമാണ്. ഇയാളുടെ ഭാര്യയ്ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ലോകമെമ്പാടും കോവിഡ് 19 വൈറസ് പടർത്തുന്നതിൽ ഇറാന് നേരിട്ട് ബന്ധമുണ്ടെന്നതിന്റെ തെളിവാണിതെന്നും സൗദി ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.' ഇറാനിൽ നിന്ന് മടങ്ങിയെത്തിയ എല്ലാ സൗദി പൗരന്മാരും 937 എന്ന നമ്പറിൽ വിളിച്ച് ആരോഗ്യ മന്ത്രാലയവുമായി ഉടൻ ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.