ദുബായ്: യു.എ.ഇയിൽ ആറ് ഇന്ത്യക്കാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 74 ആയി. ഇന്നലെ രണ്ട് ഇന്ത്യക്കാരുൾപ്പെടെ 15 പേരിൽ കൂടി വൈറസ് സ്ഥിരീകരിച്ചു. ദുബായിൽ വിദ്യാർത്ഥിനിയടക്കം ആറ് ഇന്ത്യക്കാർക്ക് രോഗം ബാധിച്ചു. കുവൈറ്റിൽ നാലു പേർക്ക് കൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. രോഗികളുടെ മൊത്തം എണ്ണം 69 കഴിഞ്ഞു. തിയേറ്ററുകളും, കല്യാണ ഹാളുകളും അടപ്പിച്ചു.
ബംഗളൂരുവിൽ മൂന്ന് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 46കാരനുമായി ഇടപഴകിയവരാണ് ഇവർ. ഓസ്റ്റിനിൽ നിന്ന് ന്യൂയോർക്ക്, ദുബായ് വഴി ബംഗളൂരുവിലെത്തിയ വ്യക്തി, ഭാര്യ, പതിമ്മൂന്നുകാരിയായ മകൾ, സഹപ്രവർത്തകൻ എന്നിവരെയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
തമിഴ്നാട്ടിൽ രണ്ട് മലയാളികളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പുനലൂർ സ്വദേശി ചെന്നൈ രാജാജി സർക്കാർ ആശുപത്രിയിലാണുള്ളത്. ഇറ്റലി, സ്വിറ്റ്സർലൻഡ് സന്ദർശനം നടത്തി. മലേഷ്യയിൽ നിന്ന് കോയമ്പത്തൂരിലെത്തിയ തൃശൂർ സ്വദേശിയാണ് രണ്ടാമത്തെയാൾ. 1200 ഓളം പേർ തമിഴ്നാട്ടിലെ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്
ഇറാനിൽ ഇന്നലെ മാത്രം 54 പേർ മരണമടഞ്ഞു. ഇതോടെ മൊത്തം മരണം 291ആയി.
ആകെ രോഗികളുടെ എണ്ണം 8,042ആയി.
ലബനനിൽ ആദ്യത്തെ കൊറോണ മരണം. രാജ്യത്താകെ 41 കേസുകൾ
ഇറാക്കിൽ രണ്ട് മരണങ്ങളും ആറ് പുതിയ കേസുകളും. ആകെ 60 കേസുകൾ
ലാറ്റിൻ അമേരിക്കയിൽ 100 കേസുകൾ. ചിലിയിൽ 13 പേർക്കും പെറുവിൽ 9 പേർക്കുമാണ് രോഗം. കൊളംബിയയിൽ മൂന്നും ഇക്വഡോറിൽ 15 കേസുകളും റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ 15 പേർക്ക് രോഗം
ചെെനയിൽ തിങ്കളാഴ്ച 17 മരണം. ആകെ മരണം 3150 കടന്നു
ഇസ്രയേലിൽ പുതുതായി 11 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ആകെ രോഗികൾ 50
ആസ്ട്രേലിയയിൽ 100 പേർക്ക് രോഗബാധ. ഇതുവരെ മൂന്ന് മരണം
.
സ്ഥിരീകരിച്ച രാജ്യങ്ങൾ: 114
ആകെ മരണം : 4,062
രോഗബാധിതർ : 114,469
ചെെനയിലെ മരണം: 3150