പരീക്ഷാകാലത്ത് കുട്ടികളുടെ ക്ഷീണമകറ്റാനും ശാരീരിക ഊർജം കൈവരിക്കാനും സഹായിക്കുന്നു സ്മൂത്തികൾ. പഴങ്ങൾ, പച്ചക്കറികൾ, ഡ്രൈ ഫ്രൂട്ട്സ്, പാൽ, തേൻ, ധാന്യങ്ങൾ എന്നിവയുൾപ്പെട്ട സമീകൃതാഹാരമാണിത്. കരിക്കിൻവെള്ളം, സോയാ മിൽക്ക്, ബദാം മിൽക്ക് എന്നിവ ചേരുമ്പോൾ സ്മൂത്തികളുടെ പോഷകമൂല്യമേറുന്നു. രുചി ഇഷ്ടമാണെങ്കിൽ സെലറി, പാലക് ഇല എന്നിവയും സ്മൂത്തികളിൽ ഉപയോഗിക്കാം.
നാരുകൾ ഏറെയുള്ളതിനാൽ ദഹനം മെച്ചപ്പെടും. വേനൽക്കാലത്തെ തളർച്ചയകറ്റാനും ഉത്തമം. കൂടുതൽ സമയം ഇരുന്ന് പഠിക്കുന്നതിലൂടെ ഉണ്ടാകുന്ന ഉന്മേഷക്കുറവ് മറികടക്കാൻ സ്മൂത്തികൾ കഴിച്ചാൽ മതി. പ്രഭാത ഭക്ഷണത്തോടൊപ്പവും വൈകിട്ടുള്ള സ്നാക്സിന് പകരവും രാത്രി ഭക്ഷണത്തോടൊപ്പവുമെല്ലാം സ്മൂത്തികൾ കഴിക്കാം. ആന്റി ഓക്സിഡന്റുകളുടെ വൻശേഖരം തന്നെയുള്ള സ്മൂത്തികൾ വേനൽക്കാല രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധവും ശക്തമാക്കും. കിവി, ഏത്തപ്പഴം എന്നിവയുൾപ്പെട്ട സ്മൂത്തി മികച്ച ഉറക്കം നല്കും. മനസികോല്ലാസം നല്കുന്ന സ്മൂത്തികൾ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും ഓർമ്മശക്തി വർദ്ധിപ്പിക്കും