നിരവധി അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് ഈസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ്സെൽ. 2792 അപ്രന്റീസ് ഒഴിവുകളാണുള്ളത്. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 4. അപേക്ഷയോടൊപ്പം നിശ്ചിത ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ഉദ്യോഗാർത്ഥികൾ 8, 10 ക്ലാസുകൾ, 50 ശതമാനത്തോടെ പന്ത്രണ്ടാം ക്ലാസും ജയിച്ചിരിക്കണം. നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 15 വയസ്സ് മുതൽ 24 വയസ്സുവരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. അതേസമയം, എസ്.സി അല്ലെങ്കിൽ എസ്.ടി അല്ലെങ്കിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് നിയമാനുസൃത പ്രായപരിധി ഇളവ് ലഭിക്കും.
ഹൗറ ഡിവിഷൻ - 659: ഫിറ്റർ - 281,വെൽഡർ- 61,മെക്ക് - 26,ബ്ലാക്ക്സമിത്ത് - 9,മെക്കനിസ്റ്റ് - 9,കാർപെന്റർ- 9,പെയിന്റർ - 9,ലൈൻമാൻ - 9,വയർമാൻ - 9,എസി മെക്ക് - 8,ഇലക്ട്രീഷ്യൻ - 220,മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് - 9.
സീൽദാ ഡിവിഷൻ - 526: ഫിറ്റർ- 185,വെൽഡർ - 60,ഇലക്ട്രീഷ്യൻ - 91,ലൈൻമാൻ - 40,വയർമാൻ - 40,ഇലക്ട്രോണിക്സ് മെക്കാനിക് - 75,എസി - 35. മാൽദ ഡിവിഷൻ - 101: ഇലക്ട്രീഷ്യൻ - 41,എസ് മെക്ക് - 6,ഫിറ്റർ - 47,വെൽഡർ - 3,പെയിന്റർ - 2,കാർപെന്റർ - 2.
അസൻസോൾ ഡിവിഷൻ - 412: ഫിറ്റർ - 151,ടേണർ - 14,വെൽഡർ - 96,ഇലക്ട്രീഷ്യൻ - 110,ഡീസൽ - 41. കൻചറാപാറ വർക്ക് ഷോപ്പ് - 206: ഫിറ്റർ - 66വെൽഡർ- 39ഇലക്ട്രീഷ്യൻ - 73മെക്കനിസ്റ്റ് - 6വയർമാൻ - 3കാർപെന്റർ - 9പെയിന്റർ - 10. ലിലുഅ വർക്ക് ഷോപ്പ് - 204: ഫിറ്റർ - 80മെക്കാനിസ്റ്റ് - 11ടേണർ - 5വെൽഡർ - 68പെയിന്റർ ജനറൽ - 5ഇലക്ട്രീഷ്യൻ - 15വയർമാൻ - 15എയർ കണ്ടീഷനിങ് - 5 7. ജമൽപൂർ വർക്ക് ഷോപ്പ് - 684 : ഫിറ്റർ - 260വെൽഡർ - 220മെക്കനിസ്റ്റ് - 48ടേണർ - 48ഇലക്ട്രീഷ്യൻ - 43ഡീസൽ മെക്കാനിക് - 65. അപേക്ഷാ ഫീസ് ജനറൽ, ഒ.ബി.സി വിഭാഗത്തിന് 100 രൂപയാണ് അപേക്ഷാഫീസ്. അതേസമയം, മറ്റ് സംവരണ വിഭാഗങ്ങൾക്ക് ഫീസ് അടക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് പത്താം ക്ലാസിലെയും ഐടിഐയിലേയും മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
കേരള ഫിഷറീസ് സമുദ്രപഠന
സർവകലാശാലയിൽ
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ അദ്ധ്യാപകരുടെ മൂന്നൊഴിവുണ്ട്. ഫിഷ് പാത്തോളജി 1, അക്വാകൾച്ചൾ 1, ഫാർമക്കോളജി 1 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാന്തരബിരുദവും നെറ്റ്/പിഎച്ച്ഡി. ഉയർ ന്നപ്രായം 40. ഒരുവർഷത്തേക്ക് കരാർ നിയമനമാണ്. അപേക്ഷ The Registrar, Kerala University of Fisheries and Ocean Studies, Panangad P.O, Madavana, Kochi- 682506 എന്നവിലാസത്തിൽ അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 23.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്
ഫാർമസ്യൂട്ടിക്കൽസിൽ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാർമസ്യൂട്ടിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 27. അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകൾ സഹിതം ലഭിക്കാനുള്ള അവസാന തീയതി ഏപ്രിൽ 6. വിശദവിവരം www.niperguwahati.ac.in.
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിൽ സയന്റിസ്റ്റ് ബി(ഗ്രൂപ്പ് എ, എസ്ആൻഡ് ടി ) 288, സയന്റിഫിക്/ ടെക്നിക്കൽ അസിസ്റ്റന്റ് (ഗ്രൂപ്പ്ബി, എസ്ആൻഡ് ടി) 207 ഒഴിവുണ്ട്. സയന്റിസ്റ്റ് യോഗ്യത എൻജിനിയറിജ് ബിരുദം അല്ലെങ്കിൽ തത്തുല്യം. സയന്റിഫിക്/ ടെക്നിക്കൽ അസിസ്റ്റന്റ് യോഗ്യത എംഎസ്സി/എംഎസ്/ എംസിഎ/ എൻജിനിയറിങ് ബിരുദം. www.calicut.nielit.in/nic വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 26 .
മിൽമയിൽ
ദ കേരള കോ–-ഓപറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിലേക്ക് ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ) 5, അസി. അക്കൗണ്ട്സ് ഓഫീസർ 2, ജൂനിയർ സിസ്റ്റം ഓഫീസർ(ഓപൺ സോഴ്സ് ഡെവലപർ) 3 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 18 വൈകിട്ട് അഞ്ച്. വിശദവിവരത്തിന് www.milma.com അല്ലെങ്കിൽ www.cmdkerala.net.
കോഴിക്കോട്
സർവകലാശാലയിൽ
കോഴിക്കോട് സർവകലാശാലയിൽ സെക്യൂരിറ്റി ഓഫീസർ അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. യോഗ്യത ക്യാപ്റ്റൻ റാങ്കിൽ കുറയാത്ത വിമുക്തഭടൻ, ബിരുദം. ഉയർന്ന പ്രായം 50. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.www.uoc.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 18.
സെക്യൂരിറ്റീസ് ആൻഡ്
എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയിൽ
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയിൽ(സെബി) 147 അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ, ലീഗൽ, ഇൻഫോർമേഷൻ ടെക്നോളജി, എൻജിനീയറിങ്, റിസർച്ച്, ഒഫീഷ്യൽ ലാംഗ്വേജ് എന്നീ സ്ട്രീമുകളിലാണ് ഒഴിവുകൾ. മാർച്ച് 23 വരെ അപേക്ഷിക്കാം. മൂന്നുഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ആദ്യ രണ്ടു ഘട്ടങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയും മൂന്നാഘട്ടത്തിൽ അഭിമുഖവും നടത്തും. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. യോഗ്യരായ ഉദ്യോഗാർഥികൾ sebi.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം. ഉദ്യോഗാർത്ഥികൾക്ക് രണ്ടിലധികം സ്ട്രീമുകളിലേക്ക് അപേക്ഷിക്കാനാകില്ല. ഓരോന്നിനും പ്രത്യേകം പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഏപ്രിൽ 12-നാകും ഒന്നാംഘട്ട പരീക്ഷ. മേയ് മൂന്നിന് രണ്ടാം ഘട്ട പരീക്ഷയും നടക്കും.
ഐ.ടി.ഐക്കാർക്ക്
ഡി.ആർ.ഡി.ഒയിൽ അവസരം
ഡി ഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനുകീഴിൽ ചെന്നൈയിലെ ആവഡിയിൽ പ്രവർത്തിക്കുന്ന കോംപാറ്റ് വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ വിവിധ ട്രേഡുകളിലായി 116 അപ്രന്റിസ് ഒഴിവ്.കാർപ്പെന്റർ -2, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് -23, ഡ്രോട്സ്മാൻ (മെക്കാനിക്കൽ) -5, ഇലക്ട്രീഷ്യൻ -20, ഇലക്ട്രോണിക്സ് -2, ഫിറ്റർ -33, മെഷീനിസ്റ്റ് -11, മെക്കാനിക് (മോട്ടോർ വെഹിക്കിൾ) -5, പെയിന്റർ -2, പ്ലംബർ -2, ടർണർ -5, വെൽഡർ-6 എന്നിങ്ങനെയാണ് ഒഴിവുകൾ.യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി./സ്കിൽ സർട്ടിഫിക്കറ്റ്. എൻ.സി.വി.ടിയുടെ എം.ഐ.എസ് പോർട്ടൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.പ്രായപരിധി: 18-27 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി - മാർച്ച് 26.വിശദവിവരങ്ങൾക്ക് www.rac.gov.inസന്ദർശിക്കുക.
നോർത്തേൺ കോൾഫീൽഡിൽ
നാനൂറിലേറെ ഒഴിവുകൾ
കേന്ദ്ര മിനിരത്ന കമ്പനിയായ നോർത്തേൺ കോൾഫീൽഡ്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. മദ്ധ്യപ്രദേശിലെ സിങ്ഗ്രൗലി, ഉത്തർപ്രദേശിലെ സോനഭദ്ര എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിചിരിക്കുന്നത്. വ്യത്യസ്ത വിജ്ഞാപനങ്ങളിലായി 495 ഒഴിവുകളുണ്ട്. ഇതിൽ 307 ഒഴിവുകൾ ഓപ്പറേറ്റർ ട്രെയിനിയുടെതാണ്. ഓപ്പറേറ്റർ ട്രെയിനി
ഡ്രാഗ് ലൈൻ-9, ഡോസർ-48, ഗ്രേഡർ-11, ഡമ്പർ-167, ഷോവൽ-28, പേ ലോഡർ-6, ക്രെയിൻ-21. ഡ്രിൽ-17 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഒഴിവുകളുടെ എണ്ണം.യോഗ്യത: ഡ്രിൽ ഓപ്പറേറ്റർ വിഭാഗത്തിലേക്ക് പത്താംക്ലാസ്/എസ്.എസ്. സി.ഹൈസ്കൂൾ/ ഹയർ സെക്കൻർഡറിയാണ് അടിസ്ഥാന യോഗ്യത. മറ്റ് വിഭാഗങ്ങളിലേക്ക് ഇതിനുപുറമേ താഴെ പറയുന്ന സാങ്കേതിക യോഗ്യതകൾ കൂടി ഉണ്ടായിരിക്കണം. അപേക്ഷ: www.nclcil.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചു മനസ്സിലാക്കി ഇതേ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. മാർച് 16 മുതൽ 30 വരെയാണ് അപേക്ഷിക്കാനുള്ള സമയം.
അഡ്വാൻസ്ഡ് സിസ്റ്റംസ്
ലബോറട്ടറിയിൽ
ഹൈന്ദരാബാദിലെ എ.പി.ജെ. അബ്ദുൾ കലാം മിസൈൽ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറിയിൽ 60 അപ്രന്റിസ് ഒഴിവ്.ഗ്രാജ്വേറ്റ്, ഡിപ്ലോമ, ട്രേഡ് അപ്രന്റിസ് എന്നിവയിലാണ് അവസരം. തപാലിലൂടെ അപേക്ഷ സമർപ്പിക്കണം. മെറിറ്റിന്റെയും എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 2017 നു ശേഷം പഠനം കഴിഞ്ഞിറങ്ങിയവർക്കു മാത്രമാണ് അപേക്ഷിക്കാൻ അവസരം.ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 27.അപേക്ഷിക്കുന്നതിനു മുൻപായി ഡിപ്ലോമ, ബിരുദക്കാർ: www.mhrdnats.gov.in എന്ന വെബ്സൈറ്റിലും ഐ.ടി.ഐ. വിഭാഗക്കാർ www.ncvtmis.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.