സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 82 സഹകരണ സംഘം/ബാങ്കുകളിലെ ജൂനിയർ ക്ലർക്/ കാഷ്യർ (കാറ്റഗറി നമ്പർ: ‐ 1/2020) തസ്തികയിലെ 194 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്ത് പരീക്ഷയുടേയും സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റേയും അടിസ്ഥാനത്തിൽ ബോർഡ് നൽകുന്ന ലിസ്റ്റിൽനിന്നും സംഘങ്ങൾ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്നാണ് നിയമനം. ബന്ധപ്പെട്ട സഹകരണ സംഘം/ബാങ്കുകളാണ് നിയമനാധികാരി. യോഗ്യത സഹകരണ നിയമത്തിന് വിധേയമാണ്. എസ്.എസ്.എൽ.സി, അഥവാ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്സണൽ കോ ഓപറേറ്റീവ്ട്രെയിനിംഗ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും. കാസർകോട് ജില്ലയിലെ ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ്- (ജിഡിസി), കേരള സംസ്ഥാന സഹകരണ യൂണിയന്റെ ജൂനിയർ ഡിപ്ലോമ ഇൻ കോ -ഓപറേഷന് (ജെഡിസി) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും.
എന്നാൽ സഹകരണം ഐശ്ചികവിഷയമായി എടുത്ത ബികോം ബിരുദവും ഏതെങ്കിലും അംഗീ-കൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർഡിപ്ലോമയും ( കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെ-ങ്കിൽ എച്ച്ഡിസി ആൻഡ്- ബിഎം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ‐ ഓപറേറ്റീവ് ട്രെയിനിങിന്റെ എച്ച്ഡിസി അല്ലെ-ങ്കിൽ എച്ച്-ഡി-എം), കേരള കാർഷിക സർവകലാശാലയുടെ ബിഎസ്സി (സഹകരണം ആൻഡ് ബാങ്കിങ്-) ഉളളവർക്കും അപേക്ഷിക്കാം. . പ്രായം :18–-40. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. ഒരു സംഘം/ ബാങ്കിന്റെ യോഗ്യത ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് അതത് സംഘത്തിലെ അഭിമുഖം 20 മാർക്കിനായിരിക്കും. അഭിമുഖത്തിന് ഹാജരായാൽ മൂന്ന് മാർക്കും സ്വന്തം ജില്ലയിൽ അഭിമുഖത്തിന് ഹാജരാകുന്നവർക്ക് അഞ്ച് മാർക്കും ലഭിക്കും.
അപേക്ഷാഫോറത്തിൽ സ്വന്തം ജില്ല വ്യക്തമാക്കേണ്ടതും അഭിമുഖ സമയത്ത്, ബന്ധപ്പെട്ട റവന്യൂ അധികാരികളിൽനിന്നും ലഭിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുമാണ്. എന്നാലേ നേറ്റിവിറ്റി മാർക്ക് ലഭിക്കൂ. ഒരാൾക്ക്ഒരു ജില്ല-യുടെ നേറ്റി-വിറ്റി മാർക്കിന് മാത്രമേ അർഹതയുണ്ടാകൂ ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ സംഘം/ ബാങ്കുകളിലേക്ക് അപേക്ഷിക്കാം. ഒന്നിൽ കൂടുതൽസംഘം/ബാങ്കിലേക്ക്- അപേക്ഷിക്കാൻ ഒരു അപേക്ഷ ഫോറവും ഒരു ചെലാൻ/ഡിമാൻഡ് ഡ്രാഫ്റ്റും മാത്രമേ സമർപ്പിക്കേണ്ടതുള്ളൂ. വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 31 വൈകിട്ട് അഞ്ച്.
ട്രാവൻകൂർ ടൈറ്റാനിയം
പ്രോഡക്ട്സിൽ
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിൽ വർക് അസിസ്റ്റന്റ് 80 ഒഴിവുണ്ട്. പുരുഷന്മാർക്കാണ് അവസരം. പ്രൊഡക്ഷൻ 47, യോഗ്യത കെമിസ്ട്രി ഒരുവിഷയമായുള്ള പ്രീഡിഗ്രി/പ്ലസ്ടു ജയിക്കണം. അല്ലെങ്കിൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്കീമിന്റെ കീഴിലുള്ള അറ്റൻഡന്റ് ഓപറേറ്റർ ട്രേഡിൽ എൻഎസി യോഗ്യത നേടണം. ഫിറ്റർ 15, വെൽഡർ 1, ഇലക്ട്രീഷ്യൻ 7 എന്നിങ്ങനെയും ഒഴിവുണ്ട്. ബന്ധശപ്പട്ട ട്രേഡിൽ ഐടിഐ യാണ് യോഗ്യത. ഇൻസ്ട്രുമെന്റേഷൻ 2 ഒഴിവ്. യോഗ്യത ഇൻസ്ട്രുമെന്റ് മെക്കാനിക്/ഇലക്ട്രോണിക്സ് ട്രേഡിൽ ഐടിഐ. സാനിറ്ററി പ്ലംബർ 1, യോഗ്യത പ്ലംബർ ട്രേഡിൽ ഐടിഐ സർടിഫിക്കറ്റ്. ലെഡ്ലൈനർ 2, വെൽഡർ ട്രേഡിൽ ഐടിഐ. ബ്രിക്ലയർ യോഗ്യത: പത്താം ക്ലാസ്സ്/ജെടിഎസ്സി. പ്രായം 18–-36. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. വിശദവിവരവും അപേക്ഷയുടെ മാതൃകയും www.travancoretitanium.com ൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ പകർപ്പ് , ഫോട്ടോ സഹിതം Deputy General Manger( HR & Engg), Travancore Titanium Products Limited, Kochuveli, Thiruvananthapuram--695021 എന്ന വിലാസത്തിൽ അയക്കുക. അപേക്ഷയുടെ കവറിനുപുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 25.
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി
ിയികേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ വിവിധ പഠനവകുപ്പുകളിൽ അസി. പ്രൊഫസർ ഒഴിവുണ്ട്. അഗ്രികൾച്ചറൽ വിഭാഗത്തിൽ കോളേജ് ഒഫ് കോ–- ഓപറേഷൻ, ബാങ്കിങ് ആൻഡ് മാനേജ്മെന്റിൽ കോ ഓപറേറ്റീവ് മാനേജ്മെന്റ് 2, റൂറൽ മാർക്കറ്റിങ് മാനേജ്മെന്റ് 2, ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ മാനേജ്മെന്റ് 2, ഡവലപ്മെന്റ് ഇക്കണോമിക്സ് 2, അഗ്രികൾച്ചറൽ എൻജിനിയറിങ് വിഭാഗത്തിൽ ഫാം മെഷിനറി ആൻഡ് പവർ എൻജിനിയറിങ് 2, സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ എൻജിനിയറിങ് , ഇറിഗേഷൻ ആൻഡ് ഡ്രൈയിനേജ് എൻജിനിയറിങ്, പ്രോസസിങ് ആൻഡ് ഫുഡ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ് ഓരോന്നുവീതവും ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിൽ രണ്ട് ഒഴിവുമാണുള്ളത്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ കേരള കാർഷിക സർവകലാശാല അംഗീകരിച്ച ബിരുദം/കേരള കാർഷിക സർവകലാശാല അംഗീകരിച്ച അഗ്രികൾച്ചറൽ എൻജിനിയറിങിലുള്ള ബിരുദം, കേരള കാർഷിക സർവകലാശാല അംഗീകരിച്ച 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം, NET/SLET/SET. പിഎച്ച്ഡിയുള്ളവർക്ക് നെറ്റ്, എസ്എൽഇടി, സെറ്റ് യോഗ്യതകൾ ബാധകമല്ല. മലയാളം എഴുതാനും വായിക്കാനും അറിയണം. ഉയർന്ന പ്രായം 40. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.അപേക്ഷാഫോറവും വിശദവിവരവും www.kau.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷാഫീസ് 2000 രൂപ. അപേക്ഷിക്കേണ്ട വിലാസം ‘The Registrar, Kerala Agricultural University, Vellanikkara, KAU P.O., Thrissur - 680 656. അപേക്ഷ അയക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് എഴുതണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 31 വൈകിട്ട് നാല്. സ്പെഷ്യൽ റിക്രൂട്ട്മെന്റായി അഗ്രോണമി 2, മൈക്രോബയോളജി, പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനിറ്റിക്സ്, സോയിൽ സയൻസ് ആൻഡ് അഗ്രികൾച്ചറൽ കെമിസ്ട്രി ഓരൊന്നുവീതമാണ് ഒഴിവ്. ഉയർന്ന പ്രായപരിധി 45. അഗ്രികൾച്ചർ വിഭാഗത്തിൽ അഗ്രികൾച്ചർ എന്റോമോളജിയിൽ ഒരൊഴിവ്. എസ്ഐയുസി–-(നാടാർ) വിഭാഗക്കാരാണ് അപേക്ഷിക്കേണ്ടത്. ഉയർന്ന പ്രായം 43.
ഉർദു സർവകലാശാലയിൽ
ഹൈദരാബാദിലെ മൗലാന ആസാദ് നാഷണൽ ഉർദു സർവകലാശാലയിൽ വിവിധ തസ്തികകളിലായി 52 ഒഴിവുണ്ട്. അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിലാണ് ഒഴിവ്. അദ്ധ്യാപക തസ്തികയിൽ പ്രൊഫസർ എഡ്യുക്കേഷൻ 6, വിമൺ എഡ്യുക്കേഷൻ, 1, പൊളിറ്റിക്കൽ സയൻസ് 1, ഇസ്ലാമിക്സ്റ്റഡീസ് 1, കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി 1 അസോസിയറ്റ് പ്രൊഫസർ എഡ്യുക്കേഷൻ 4, മാസ്കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം 1, സോഷ്യൽ വർക് 1, കെമിസ്ട്രി 1, ഇക്കണോമിക്സ് 2, സോഷ്യോളജി 1, ഇംഗ്ലീഷ് 1, ഹിസ്റ്ററി 2, അസി. പ്രൊഫസർ എഡ്യുക്കേഷൻ 9, കശ്മീരി 1, പോളിടെക്നിക് എച്ച്ഒഡി: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് 1, ഓട്ടോമൊബൈൽ എൻജിനിയറിങ് 1 എന്നിങ്ങനെയാണ് ഒഴിവ്. അനദ്ധ്യാപക തസ്തികയിൽ സെക്ഷൻ ഓഫീസർ 1, അസിസ്റ്റന്റ് 3, എൽഡി ക്ലർക് 4, ഇൻസ്ട്രക്ടേഴ്സ്(പോളിടെക്നിക്) 4, ലൈബ്രറി അസി. 1, ലൈബ്രറി അറ്റൻഡന്റ് 1 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരത്തിനും അപേക്ഷിക്കാനും www.manuu.ac.in കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 27.
ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ
ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവ്. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 25.ടെലിഫോൺ ഇൻഡസ്ട്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഓൺലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകർപ്പ് അഡീഷണൽ ജനറൽ മാനേജർ എച്ച്ആർ ഐടിഐ ലിമിറ്റഡ്
രജിസ്ട്രേഡ് ആൻഡ് കോർപ്പറേറ്റ് ഓഫീസ് ഐടിഐ ഭവൻദൂർവാണി നഗർബംഗളൂരു560016 എന്ന വിലാസത്തിൽ അയക്കണം.