തിരുവനന്തപുരം: സിവിലിയൻ ബഹുമതിയായ നാരീശക്തി പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്നു ഏറ്റുവാങ്ങിയ ശേഷം മുഖ്യമന്ത്രിയെ കാണാനായി കാർത്യാനി അമ്മ എത്തി. ഞാൻ അന്നേ പറഞ്ഞതല്ലേ, മിടുമിടുക്കിയാണെന്ന്. കിട്ടിയ ബഹുമതി അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പുരസ്കാരം തിരികെ നൽകി. കാർത്യായനിഅമ്മയുടെ കമ്പ്യൂട്ടർ പഠനത്തെപ്പറ്റിയും അദ്ദേഹം അന്വേഷിച്ചിരുന്നു. എല്ലാ ദിവസവും കമ്പ്യൂട്ടർ പഠിക്കുന്നുണ്ടെന്ന് മറുപടിയും വന്നു. ഇതുസംബന്ധിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പി.എസ് ശ്രീകല.
"ഇവിടന്നൊരു സർട്ടിഫിക്കറ്റ് തന്നേനു ശേഷം എനിക്ക് വീട്ടിലിരിക്കാൻ നേരമില്ല. പഠിക്കാൻ സമയം കിട്ടുന്നില്ല. എല്ലാരും സ്വീകരണത്തിന് കൊണ്ടുപോവുന്നു. ഇപ്പൊ പ്രസിഡന്റും തന്നു സമ്മാനം. ഇത് സാറിന് തരാൻ വന്നതാണ്." മുഖ്യമന്ത്രിയുടെ മുന്നിൽ കാർത്യായനി അമ്മ കൗതുകമുള്ള
വിദ്യാർത്ഥിയായി."-ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം
"ഇവിടന്നൊരു സർട്ടിഫിക്കറ്റ് തന്നേനു ശേഷം എനിക്ക് വീട്ടിലിരിക്കാൻ നേരമില്ല. പഠിക്കാൻ സമയം കിട്ടുന്നില്ല. എല്ലാരും സ്വീകരണത്തിന് കൊണ്ടുപോവുന്നു. ഇപ്പൊ പ്രസിഡന്റും തന്നു സമ്മാനം. ഇത് സാറിന് തരാൻ വന്നതാണ്." മുഖ്യമന്ത്രിയുടെ മുന്നിൽ കാർത്യായനി അമ്മ കൗതുകമുള്ള
വിദ്യാർത്ഥിയായി.
"ഇത് അമ്മയ്ക്കുള്ളതാണ്, സൂക്ഷിച്ചു വച്ചോളൂ. ഇനിയും പഠിക്കണം കേട്ടോ." മുഖ്യമന്ത്രി പറഞ്ഞു. അനുസരണയുള്ള കുട്ടിയെപ്പോലെ അമ്മ പറഞ്ഞു, "പഠിച്ചോളാം"