thai-airways

തായ്‌ലന്റ്: കോവിഡ്-19 ലോകവ്യാപകമായി പടരുന്നതിന്റെ പശ്ചാത്തലത്തിൽ എല്ലാ രാജ്യങ്ങളുടെയും വിമാനത്താവളത്തിൽ യാത്രക്കാരെ കർശനപരിശോധനകൾക്ക് വിധേയരാക്കുകയാണ്. യാത്രക്കാരെ ഒന്നിന് പുറകെ ഒന്നായി പരിശോധിക്കുന്നതിന് നിരവധി സമയം ആവശ്യമായതിനാൽ മണിക്കൂറുകളാണ് യാത്രക്കാർ കാത്തുനിൽക്കേണ്ടി വരുന്നത്.

കാത്തുനിൽക്കുന്നതിൽ അരിശം വരുന്ന ചിലകൂട്ടരുണ്ട് അവരിൽ ഒരു സ്ത്രീയുടെ പ്രതികരണം അവർക്കുതന്നെ വിനയായി വന്നിരിക്കുകയാണ്. നീണ്ട വരിയിൽ ദീർഘസമയം കാത്ത് നിൽക്കേണ്ടി വന്നതിന്റെ അരിശം തീർക്കാനായി വിമാനത്തിന്റെ സീറ്റിലെത്തിയ ശേഷം അവർ യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും ഇടയിൽ നിന്ന് ചുമച്ചു. അതോടെ സ്ഥിതി മുഴുവൻ മാറിമറിഞ്ഞു. അവർ ചൈനക്കാരികൂടിയാണെന്ന് മനസിലായതോടെ വിമാനജീവനക്കാർ യാത്രക്കാരുടെ സഹായത്തോടെ ചുമച്ച സ്ത്രീയുടെ കഴുത്തിൽ പൂട്ടിട്ട് ശാരീരികമായി കീഴ്പ്പെടുത്തി. സംഭവത്തിനിടയിൽ ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് അവർ ചോദിക്കുന്നുണ്ടായിരുന്നു. ഷാൻഹായ് വിമാനത്താവളത്തിലാണ് സംഭവം നടന്നത്.



വിമാനത്താവളത്തിലെ മെഡിക്കൽ സംഘമെത്തി വീണ്ടും പരിശോധനകൾ നടത്തിയ ശേഷമാണ് വിമാനം യാത്ര പുറപ്പെട്ടത്. പരിശോധനകളൊക്കെ കഴിഞ്ഞ് ഏഴ് മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മെഡിക്കൽ സംഘം എത്തിയ ശേഷം മാത്രമാണ് വിമാനത്തിന്റെ വാതിലുകൾ തുറന്നതെന്ന് തായ് എയർവേയ്സ് പറഞ്ഞു.