ബിജ്നോർ: അത്താഴത്തിനായി ഭർത്താവ് ഒരുക്കിയ ഭക്ഷണം കണ്ട് പേടിച്ച് വിറച്ച് ഭാര്യ. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് ഞെട്ടിക്കുന്ന സംഭവം. മാർക്കറ്റിൽ നിന്നും ഭാര്യ മടങ്ങിയത്തിയപ്പോഴേക്കും ഭർത്താവ് ഭക്ഷണമെല്ലാം പാചകം ചെയ്ത് വച്ചിരുന്നു. അത്താഴത്തിന് എന്തെങ്കിലും സ്പെഷ്യൽ ആയിരിക്കുമെന്നാണ് ഭാര്യ ആദ്യം കരുതിയിരുന്നത്. എന്നാൽ പാകം ചെയ്ത ഭക്ഷണം കണ്ട് ഭാര്യ ഞെട്ടി. പാത്രത്തിലെ വിഭവം കണ്ട് ആദ്യം നടുങ്ങി. പിന്നീട് ഓക്കാനിച്ച് ഭാര്യ പുറത്തേക്ക് ഓടി.
മനുഷ്യന്റെ കെെയും വിരളുകളുമായിരുന്നു പാകം ചെയ്ത നിലയിൽ കണ്ടത്. 32കാരനായ സഞ്ജയ് മദ്യപാനിയാണ്. അടുത്തുള്ള ശ്മശാനത്തിൽ നിന്നും ഇയാൾ മനുഷ്യ മാംസം ബാഗിൽ കൊണ്ടു വന്നിരുന്നു. ഭാര്യ അടുക്കളയിലേക്ക് വന്നപ്പോൾ ഇയാൾ മാംസം ചട്ടിയിൽ വറുക്കുകയായിരുന്നു. ഇതുകണ്ട് നിലവിളിച്ച് ഭാര്യ പുറത്തേക്കോടുകയും അയൽവാസികളെയും പൊലീസിനെയും വിവരം അറിയിക്കുകയായാരുന്നു. പൊലീസ് വരുന്നതുവരെ ഇയാളെ നാട്ടുകാർ വീട്ടിൽ പൂട്ടിയിട്ടു.
അന്വേഷണത്തിൽ സഞ്ജയ്‌യുടെ അച്ഛനെ ഉപദ്രവിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം ഒരു ശ്മശാനത്തിൽ നിന്നും കെെ എടുത്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വീട്ടിൽ മനുഷ്യ മാംസം കണ്ടെത്തിയതായും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം, സഞ്ജയ്‌യുടെ ഭാര്യ വീട്ടിലേക്ക് മടങ്ങാൻ ഭയപ്പെടുകയാണ്.