ഒരുപാട് ചേരുവകളൊന്നും വേണ്ടാത്ത എന്നാൽ നാവിൽ വെള്ളമൂറുന്ന പുതിയൊരു വിഭവമാണ് കേരച്ചൂര തവ. ചൂരമീനുണ്ടെങ്കിൽ വീട്ടിൽ തന്നെ നിഷ്പ്രയാസം ഉണ്ടാക്കാവുന്ന ഈ വിഭവം വശത്താക്കുകയാണെങ്കിൽ അഥിതി സൽക്കാരത്തിന് ചൂരത്തവ നിങ്ങളുടെ തീൻമേശയെ അലങ്കരിക്കും തീർച്ച
അടുക്കളയിലെ നിത്യോപയോഗ ചേരുവകൾ തന്നെയാണ് ചൂരത്തവയുണ്ടാക്കാൻ നമുക്കുവേണ്ട മസാലക്കൂട്ടും. വൃത്തിയായി ചൂരമീൻ മുറിച്ച് മസാലക്കൂട്ട് തേച്ച് വെളിച്ചെണ്ണ പുരട്ടിയ തവയിലേക്ക് വച്ചശേഷം മൂടിവച്ച് ഇടക്കൊന്ന് മറിച്ചിട്ടാൽ കേരച്ചൂര തവ തയ്യാർ.