ആലപ്പുഴ: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൃപാസനം ധ്യാന കേന്ദ്രത്തിലെ രോഗശാന്തി ശുശ്രൂഷകൾ നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് ധ്യാനകേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
സംസ്ഥാന സർക്കാരിന്റെയും കെ.സി.ബി.സിയുടെയും മുന്നറിയിപ്പുകൾ മാനിച്ചുകൊണ്ട് പൊതുജനാരോഗ്യത്തെ മുൻനിർത്തിയുള്ള ശുശ്രൂഷകൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നെന്നാണ് പത്രക്കുറിപ്പിൽ പറയുന്നത്. ശുശ്രൂഷകൾ പുനരാരംഭിക്കുന്നതെപ്പോഴാണെന്ന് മാദ്ധ്യമങ്ങൾ വഴി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.