ലണ്ടൻ: പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ പൂജയും പൊങ്കാലയും കടലുകള്‍ കടന്നു ലണ്ടനിലെ ഈസ്റ്റ് ഹാം ട്യൂബ് സ്റെഷനു സമീപത്തുള്ള മാനർപാര്‍ക്കിലെ ശ്രീ മഹാലക്ഷ്മീ ക്ഷേത്രത്തില്‍ വച്ച് ഈ വര്‍ഷവും നടന്നു. കഴിഞ്ഞ കുറെ വര്‍ഷമായി ഈ പൂജ ഇവിടെ നടന്നുവരികയാണ്. ലണ്ടന്റെ നാനാ ഭാഗത്ത് നിന്ന് വരുന്ന മലയാളീ സ്ത്രീകളാണ് ഈ പൂജ ഇവിടെ നടത്തിയത്. കൂടാതെ ക്രോയ്ടനില്‍ നിന്നും വന്ന ഒരു സംഘം സ്ത്രീകളും ഈ പൂജയില്‍ പങ്കെടുത്തു. ഇത്തവണ ചെണ്ട മേളം ഈ പൊങ്കാല ആഘോഷത്തിനു കൂടുതല്‍ മികവേകി.