മാർച്ച് 29ആം തീയതി രാത്രിയോടു കൂടി വ്യാഴമാറ്റം സംഭവിക്കുകയാണ്. സാധാരണ ഗതിയിൽ വ്യാഴം ഒരു രാശിയിൽ തുടരുകയാണ് പതിവ്. ചില പ്രത്യേക സന്ദർഭങ്ങളിൽ ഒന്നിലധികം രാശികളിലൂടെ ഒരേവർഷം വ്യാഴം കടന്നുപോകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഈ വർഷം മൂന്ന് പ്രാവശ്യമാണ് വ്യാഴത്തിന്റെ മാറ്റം സംഭവിക്കുക. നവംബർ അഞ്ചാം തീയതി വ്യാഴം രാശി മാറ്റം നടത്തിയിരുന്നു. ഇനി വീണ്ടും മാർച്ച് 29ന് വ്യാഴം രാശി മാറ്റം നടത്തുകയാണ്. വ്യാഴത്തിന്റെ ഇപ്രകാരമുള്ള രാശി മാറ്റം ഗുണകരമാകുന്ന നക്ഷത്രങ്ങൾ.
കാർത്തിക- വ്യാഴത്തിന്റെ രാശി മാറ്റം കാർത്തിക നക്ഷത്രക്കാർക്ക് പൊതുവെ ഗുണകരമാണ്. ഉദ്ദേശിക്കുന്ന രീതിയിൽ കാര്യപുരോഗതി സാധ്യമാകും. തൊഴിൽ രംഗത്ത് അനുകൂലമായ പലമാറ്റങ്ങളും സംഭവിക്കും. ദീർഘകാലമായി വിചാരിക്കുന്ന പല ലക്ഷ്യങ്ങളും നേടാൻ കഴിയും. ഗൃഹനിർമ്മാണം ആഗ്രഹിക്കുന്നവർക്ക് എത്രയും പെട്ടെന്നുതന്നെ അത് സഫലീകരിക്കാൻ സാധിക്കും.
രോഹിണി- വ്യാഴത്തിന്റെ രാശി മാറ്റം രോഹിണി നക്ഷത്രക്കാർക്ക് വളരെ ഗുണകരമാണ്. ജോലിയിൽ പുരോഗതി, വിദ്യാർത്ഥികൾക്ക് പഠനപുരോഗതി എന്നിവയുണ്ടാകും. വിവാഹകാര്യങ്ങളിൽ ഉടൻ തന്നെ ശുഭകരമായ തീരുമാനങ്ങൾ ഉണ്ടാകും.
പൂയം- വ്യാഴമാറ്റം വളരെ അനുകൂലമാണ് പൂയം നക്ഷത്രക്കാർക്ക് നൽകുക. തൊഴിൽ രംഗത്ത് വളരെയധികം പുരോഗതിയുണ്ടാകും. കച്ചവടക്കാർക്ക് ഏറെ ഗുണകരം. ഗൃഹനിർമ്മാണ് വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കും.
ആയില്യം- മികച്ച ഗുണം പ്രദാനം ചെയ്യും. തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ശോഭിക്കാൻ കഴിയും. കുടുംബത്തിൽ സന്തോഷം നടമാടും.
അനിഴം- വളരെയധികം ഗുണപ്രദമാണ് വ്യാഴമാറ്റം നൽകുക. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ സംഭവിക്കും. ജീവിതത്തിൽ നിർണായകമായ പലകാര്യങ്ങളും സംഭവിക്കും. സാമ്പത്തിക പുരോഗതി സുനിശ്ചിതമാണ്.
മൂലം- മൂലം നാളുകാരെ സംബന്ധിച്ച് വ്യാഴത്തിന്റെ ഇപ്പോഴത്തെ മാറ്റ വളരെ ഗുണപ്രദമാണ്. ഉദ്ദേശിക്കുന്ന രതിയിൽ തന്നെ കാര്യങ്ങൾ നടക്കും. പ്രവർത്തന രംഗത്ത് വളരെയധികം നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരമൊരുങ്ങും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അസുലഭമായ നേട്ടങ്ങൾ കൈവരും.
പൂരാടം- വ്യാഴമാറ്റം അനുകൂലമായ ഫലമാണ് നൽകുക. സാമ്പത്തിക നേട്ടം, തൊഴിൽ നേട്ടം എന്നിവ ഉണ്ടാകും. ചില നൂതനമായ ബന്ധങ്ങൾ ഉടലെടുത്തേക്കാം.
ഉതൃട്ടാതി- വളരെയധികം ഗുണം പ്രദാനം ചെയ്യും. തൊഴിൽപരമായി നേട്ടമുണ്ടാകും. വീടുപണി എളുപ്പത്തിൽ പൂർത്തിയാക്കും. സന്താനങ്ങൾക്ക് പുരോഗതിയുണ്ടാകും.