jackfruit

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 വൈറസ് ബാധ നാൽപതിലധികം പേരിലേക്ക് വ്യാപിച്ച് കഴിഞ്ഞു. വൈറസ് ബാധയെ ചെറുക്കാനുള്ള കഠിന പരിശ്രമത്തിലാണ് സർക്കാർ. പ്രതിരോധത്തിന് ആവശ്യമായ നിർദേശങ്ങൾ ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് നൽകുന്നതിനോടൊപ്പം സോഷ്യൽ മീഡിയയിലൂടെയും ധാരാളം പ്രചരണങ്ങളും കുപ്രചരണങ്ങളും നടക്കുന്നുണ്ട്. കോവിഡ്-19യെ തടയാൻ മാംസാഹാരം ഒഴിവാക്കുക എന്ന പ്രചരണവും അത്തരത്തിലൊന്നാണ്. സംഭവത്തിൽ വസ്തുതയുണ്ടെങ്കിലും ഇല്ലെങ്കിലും മാംസാഹാരത്തിന്റെ ഉപയോഗം ഇന്ത്യൻ ജനത കുറച്ചിട്ടുണ്ട്.

മാംസാഹാരത്തോടുള്ള പ്രിയം ഇന്ത്യക്കാർ കുറച്ചതോടെ ആ സ്ഥാനം നേടിയിരിക്കുന്നത് ചക്കയാണ്. ആവശ്യക്കാർ കുറഞ്ഞതോടെ മാംസത്തിന്റെ വിലയിൽ വൻഇടിവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ചക്കയുടെയും പച്ചക്കറിയുടെയും വില കുതിച്ചുയരുകയും ചെയ്തു.

മാംസം പ്രധാന ചേരുവയായ ഏവർക്കും പ്രിയപ്പെട്ട വിഭവമാണ് ബിരിയാണി. മാംസത്തിന് പകരം ചക്ക വച്ച് ഉണ്ടാക്കുന്ന ബിരിയാണി ഭക്ഷണ പ്രിയർക്കിടയിൽ തരംഗമായിരിക്കുകയാണ്. കോഴി ഇറച്ചി കൊറോണ പടർത്തും എന്ന മിഥ്യാധാരണ ഒഴിവാക്കാനായി പൗൾട്രി ഫാം അസോസിയേഷൻ ഗോരഖ്പൂറിൽ ചിക്കൻ മേള സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. മേള ദിവസം ഒരു പ്ലേറ്റ് കോഴിയിറച്ചിക്ക് 30 രൂപ ഈടാക്കാനാണ് സംഘാടകരുടെ തീരുമാനം. 1000 കിലോഗ്രാം കോഴിയിറച്ചിയാണ് മേള ദിവസം പാകം ചെയ്യാൻ പോകുന്നതെന്ന് പൗൾട്രി ഫാം അസോസിയേഷൻ മേധാവി വിനീത് സിംഗ് പറഞ്ഞു.

കോവിഡ്-19 വൈറസ് വ്യാപനം കാരണം മത്സ്യ,​ മാംസ വിപണികൾ പാടെ തകർന്നിരിക്കുകയാണ്. ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും മാംസാഹാരം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പറഞ്ഞിരുന്നു. വൈറസ് ഭീതി കാരണം മാംസ വിപണി പൂർവ്വ സ്ഥിതിയിലെത്താൻ ഇനിയും സമയമെടുക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതേസമയം മാംസത്തിന്റെ സ്ഥാനം ഏറ്റെടുത്ത ചക്ക വിപണിയിൽ ഇനിയും കുതിപ്പ് തുടരും